കോട്ടയം നവജീവനു വേണ്ടി ലിവര്‍പൂളില്‍ നടന്ന സംഗീതവിരുന്നു തരംഗമായി


കോട്ടയം നവജീവനു വേണ്ടി ലിവര്‍പൂളില്‍ നടന്ന സംഗീതവിരുന്നു തരംഗമായി

ലിവര്‍പൂളിലെയും ലിവര്‍പൂളിനു പുറത്തുമുള്ള ഒരുകൂട്ടം കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള വി ഫോര്‍ യു എന്ന സംഗീത ട്രുപ്പിന്റെ നേതൃത്വത്തില്‍ വമ്പിച്ച സംഗീത വിരുന്നൊരുക്കി ന്യൂഇയറിനെയും വരവേറ്റു. ഡിസംബര്‍ 30 വൈകുന്നേരം 7 മണിക്ക് ലിവര്‍പൂള്‍ കെന്‍സിംഗ്‌ടോണിലുള്ള ഐറിഷ് സെന്ററില്‍ ആരംഭിച്ച സംഗീത നിശക്ക് അവേശമേകാന്‍ ഒട്ടേറെ കലകാരന്‍മാരും കലാകാരികളും അണിനിരന്നു.

കലാസദസ് കേക്കു മുറിച്ചു യുക്മ പ്രസിഡണ്ട് ഫ്രാന്‍സിസ് കവളകാട്ടും ഫാദര്‍ ജിനോ അരീക്കാട്ടും കൂടി ഉത്ഘാടനം ചെയ്തു. ഈ കലാമാമാങ്കം അരങ്ങേറിയത് കോട്ടയത്തുള്ള നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനക്കു വേണ്ടിയായിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

നവജീവന് നേതൃത്വം കൊടുക്കുന്ന പി. യു. തോമസിനെയും അദ്ദേഹം നടത്തുന്ന ഭക്ഷണ വിതരണത്തെ പറ്റിയും അറിയാത്തവര്‍ ഉണ്ടാവില്ല. ഷാജു ഉതുപ്പ് നേതൃത്വം കൊടുത്ത ഈ കലാസന്ധ്യയിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കലാസ്വാദകര്‍ ഒഴുകിയെത്തി.

വാര്‍ത്ത: ടോം ജോസ്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates