1 GBP = 103.38

കോട്ടയം നഗരത്തില്‍ വന്‍ തീപിടുത്തം; സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു

കോട്ടയം നഗരത്തില്‍ വന്‍ തീപിടുത്തം; സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു

കോട്ടയം: കളക്ട്രേറ്റിന് സമീപമുള്ള കണ്ടത്തില്‍ റസിഡന്‍സിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീ പിടിച്ചത്. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. മൂന്നാം നിലയിലെ ലോഡ്ജില്‍ താമസക്കാരുണ്ടായിരുന്നെങ്കിലും പുക പടര്‍ന്നു തുടങ്ങിയതോടെ ആളുകളെ ഒഴിപ്പിച്ചത് വലിയ ദുരന്തം ഒഴിവാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more