1 GBP = 104.06

16കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവം: അറസ്റ്റ് രേഖപ്പെടുത്തി

16കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവം: അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: തിരുവനന്തപുരം സ്വദേശിനിയായ 16കാരി തമിഴ്നാട്ടിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് ഒളിവിലാണ്.

കുടുംബത്തോടൊപ്പം തമിഴ്​നാട്ടിലേക്ക്​ വിനോദയാ​ത്ര പോയപ്പോഴായിരുന്നു സംഭവം. വിനോദയാത്ര സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ പിതാവി​​​െൻറ സുഹൃത്തുക്കൾ കുടുംബം തങ്ങിയിരുന്ന വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

സംഘത്തിൽനിന്ന്​ രക്ഷപ്പെട്ട പെൺകുട്ടി കുളത്തൂപ്പുഴ പൊലീസിന് പരാതിനൽകുകയായിരുന്നു. ഇതോടെയാണ്​ സംഭവം പുറത്തറിയു​ന്നത്​. തമിഴ്നാട്ടിലെ പുളിയറക്കോണത്ത് ​െവച്ചാണ് പെൺകുട്ടി പീഡനത്തിനിരയായതെന്ന്​ പൊലീസ്​ പറഞ്ഞു. അഞ്ചു​പേരടങ്ങുന്ന സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഉൗർജിതമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more