1 GBP =
breaking news

ധോണിയുടെ റെക്കോർഡ് തകർത്ത് കൊഹ്‌ലി, ഇന്ത്യൻ നായകന് മറ്റൊരു പൊൻതൂവൽ കൂടി

ധോണിയുടെ റെക്കോർഡ് തകർത്ത് കൊഹ്‌ലി, ഇന്ത്യൻ നായകന് മറ്റൊരു പൊൻതൂവൽ കൂടി

ന്യൂഡൽഹി: ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയുടെ ചിറകിൽ മറ്റൊരു റെക്കാഡ് കൂടി. ടെസ്റ്റിൽ നായകനെന്ന നിലയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ സ്വന്തമാക്കിയത്. മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ മറികടന്നാണ് കൊഹ്‌ലി ഈ നേട്ടം കെെവരിച്ചത്.

ധോണി 60 ടെസ്റ്റിൽ നിന്ന് 3454 റൺസ് നേടിയപ്പോൾ വെറും 35 ടെസ്റ്റിൽ നിന്നും കൊഹ്ലി ആ നേട്ടം കെെവരിച്ചു. ധോണിക്കു മുമ്പ് 47 ടെസ്റ്റുകളിൽ നിന്ന് 3449 റൺസ് നേടിയ സുനിൽ ഗവാസ്‌കറുടെ പേരിലായിരുന്നു റെക്കാഡ്. മുഹമ്മദ് അസറുദീൻ(47 ടെസ്റ്റുകളിൽ നിന്ന് 2856 റൺസ്), സൗരവ് ഗാംഗുലി (49 ടെസ്റ്റുകളിൽ നിന്ന് 2561 റൺസ്) എന്നിവരാണ് കൊഹ്‌ലിക്കും ധോണിക്കും ഗവാസ്‌കറിനും പിന്നിൽ.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more