1 GBP =
breaking news

കോഹ്​ലിക്ക്​ വീണ്ടും ഡബിൾ സെഞ്ച്വറി; ഇന്ത്യ അഞ്ഞൂറ്​ കടന്നു

കോഹ്​ലിക്ക്​ വീണ്ടും ഡബിൾ സെഞ്ച്വറി; ഇന്ത്യ അഞ്ഞൂറ്​ കടന്നു

ഫിറോസ്​ ഷാ കോട്​ല: ബാറ്റിങ്​ സൂപ്പർ സ്​റ്റാർ വിരാട്​ കോഹ്​ലിയുടെ മിന്നുന്ന ഇരട്ട ശതകത്തി​​​െൻറ പിൻബലത്തിൽ ഇന്ത്യ ലങ്കയ്​ക്ക്​ മേൽ റൺമല ഉയർത്തുന്നു. മൂന്നാം ടെസ്​റ്റിലെ രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന്​ പിരിഞ്ഞപ്പോൾ ഇന്ത്യ 500 ന്​ 5 എന്ന നിലയിലാണ്​. അർധ സെഞ്ച്വറി തികച്ച രോഹിത്​ ശർമയാണ്​ പുറത്തായത്​.

വിരാട്​ കോഹ്​ലി പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ ആറാമത്തെയും ഇരട്ട ശതകമാണ്​ ഫിറോസ്​ ഷാ കോട്​ലയിൽ തികച്ചത്​.​ 266 പന്തിലാണ്​ വീര നായക​​​െൻറ 225 റൺസ്​. 23 ബൗണ്ടറികളടിച്ച കോഹ്​ലിക്ക്​ അർധ സെഞ്ച്വറിയുമായി രോഹിത് ശർമ (65) മികച്ച പിന്തുണ നൽകിയെങ്കിലും സൻഡക​​​െൻറ പന്തിൽ ഡിക്​വല്ലയ്​ക്ക്​ ക്യാച്ച്​ നൽകി മടങ്ങി.

രണ്ടാം ടെസ്​റ്റിൽ നേടിയ വമ്പൻ വിജയത്തിന്​ പിന്നാലെ ബാറ്റിങ്​ നിര വീണ്ടും താളം കണ്ടെത്തുന്ന കാഴ്​ചയാണ്​ കാണുന്നത്​. മുരളി വിജയ്​ (155) തുടക്കമിട്ടത്​ വിരാട്​ കോഹ്​ലി (225) ഏറ്റെടുത്തതോടെ ലങ്കൻ ബൗളർമാർ നന്നായി വിയർക്കുകയാണ്​.

ക്യാപ്​റ്റനായിരിക്കെ ടീമിന്​ വേണ്ടി കൂടുതൽ ഇരട്ട ​ശതകം തികച്ച താരം ഇതുവരെ വിഖ്യാത ബാറ്റ്​സ്​മാൻ ബ്രയാൻ ലാറയായിരുന്നു. അഞ്ച് ഇരട്ട ​ശതകമായിരുന്നു​ വിൻഡീസ്​ ക്യാപ്​റ്റൻ തികച്ചത്​. കോഹ്​ലി ഇത്​ മറികടന്നു. ആറ്​ ഇരട്ട ശതകമാണ്​ ഇന്ത്യൻ നായക​​​െൻറ സമ്പാദ്യം.

നിരവധി റെക്കോർഡുകൾ പിറന്ന ഇൗ ടെസ്​റ്റ്​ പരമ്പരയിൽ ​കോഹ്​ലി നേരത്തെ കുറഞ്ഞ ഇന്നിങ്​സിൽ 20 സെഞ്ച്വറി നേടുന്ന താരവും, കുറഞ്ഞ ഇന്നിങ്​സിൽ 5000 റൺസ്​ തികയ്​ക്കുന്ന താരവുമായി മാറിയിരുന്നു.

മൂന്ന്​ ടെസ്​റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 1-0 ന്​ മുന്നിലാണ്​. ​ശ്രീലങ്കക്ക്​ വേണ്ടി ലക്ഷൺ സണ്ടക​ൻ മൂന്ന്​​ വിക്കറ്റുകളും ദിൽറുവാൻ പെരേരയും ലാഹിരു ഗമഗെയും ഒാരോ വിക്കറ്റ്​ വീതവുമെടുത്തു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more