1 GBP = 103.12

കൊച്ചി ഒബ്‌റോണ്‍ മാളിലെ തീപിടിത്തം നിയന്ത്രണവിധേയം

കൊച്ചി ഒബ്‌റോണ്‍ മാളിലെ തീപിടിത്തം നിയന്ത്രണവിധേയം

കൊച്ചി ഒബറോണ്‍ മാളിലെ തീപിടുത്തം നിയന്ത്രണവിധേയം. മള്‍ടിപ്ലക്‌സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയതു കൊണ്ട് ആര്‍ക്കും പൊള്ളലെറ്റിട്ടില്ല. ഫുഡ് കോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന മാളിന്റെ നാലാം നിലയിലാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് ഇവിടെ തീയറ്ററില്‍ സിനിമ കാണുകയായിരുന്നവരെ ഒഴിപ്പിച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നും അപകടത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

മാളിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് തീ കൂടുതല്‍ ഭാഗങ്ങളിലേക്കു പടരാതിരുന്നതെന്ന് അഗ്‌നിശമനസേനയും അറിയിച്ചു. രാവിലെ 11.15ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ അലാം നല്‍കി ജീവനക്കാരെയും ആളുകളെയും ഒഴിപ്പിക്കുകയായിരുന്നു.

മാള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന സമയമായിരുന്നതിനാല്‍! ആധികമാളുകള്‍ ഇവിടെയുണ്ടായിരുന്നില്ല. എന്നാല്‍ തീയറ്ററുകളെലെല്ലാം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരെയും ഉടന്‍തന്നെ ഒഴിപ്പിച്ചു. മാളിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more