1 GBP =
breaking news

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്റെ സുരക്ഷാ അനുമതി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്റെ സുരക്ഷാ അനുമതി

കൊച്ചി മെട്രൊയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി. കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മീഷണറാണ് രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി നല്‍കിയത്. ഇതോടെ രണ്ടാം ഘട്ട സര്‍വീസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിനു നടക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്‌റ്റേഷനുകളാണ് ഈ പാതയിലുളളത്. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്.

മഹാരാജാസ് കോളജ് വരെയുള്ള മെട്രോ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും നിര്‍മാണം പൂര്‍ത്തിയാകാത്തതിനെ തൂടര്‍ന്നാണ് ഇതിനെ രണ്ടാംഘട്ടമായി പരിഗണിച്ച് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more