1 GBP = 103.12

കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉത്ഘാടനം ചെയ്യും, പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റ്; മുഖ്യമന്ത്രി

കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉത്ഘാടനം ചെയ്യും, പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റ്; മുഖ്യമന്ത്രി

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉത്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് മുപ്പതിനാണ് ഉദ്ഘാടനമെന്ന വാര്‍ത്തകള്‍ തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ?ങ്കെടുക്കാന്‍ ഒരു തിയതിക്കായുള്ള ശ്രമമാണ് നടത്തുന്നത്. അത് ലഭിച്ചതിന് ശേഷമേ ഉദ്ഘാടനം തിയതി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളു എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന
റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണയുടെ പുറത്താണ്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരുകയെന്നതാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ക്ഷണിച്ച് ഏപ്രില്‍ 11ന് കത്തയച്ചുവെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. അടുത്തുതന്ന ഒരു തിയതി അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്ഘാടന തിയതി ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെട്രോയടെ ഉദ്ഘാടകനായി പ്രധാനമന്ത്രിയെയാണ് നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം ഇതേ വരെ ഉദ്ഘാടന ിവസം തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ഈ മാസം മുപ്പതിന് കൊച്ചി മെട്രൊയുടെ ഉദ്ഘാടനം നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍ വ്യക്?തമാക്കിയിരുന്നു. ഇതാണ് ഉദ്ഘാടനം സംബന്ധിച്ചുള്ള വിഷയങ്ങളില്‍ വിവാദമുണ്ടാകാന്‍ കാരണമായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more