1 GBP = 104.24

കൊച്ചിയിൽ കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച യുവാവ്​ പിടിയിൽ

കൊച്ചിയിൽ കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച യുവാവ്​ പിടിയിൽ

കൊച്ചി: ഇടപ്പള്ളി പളളിയിൽ മൂന്ന്​ ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച യുവാവ്​ കസ്​റ്റഡിയിൽ. തൃശൂർ വടക്കാഞ്ചേരിയിൽ നിന്നാണ്​ കുഞ്ഞി​​െൻറ അച്ഛനായ ടിറ്റോയെ കസ്​റ്റഡിയിലെടുത്തത്​. കൊച്ചി എളമക്കര പൊലീസാണ്​ ടിറ്റോ പിടികൂടിയത്​.

തങ്ങൾക്ക്​ നിലവിൽ മൂന്നു കുഞ്ഞുങ്ങളുണ്ടെന്നും ഇവരെ തന്നെ വളർത്താൻ ബുദ്ധിമുട്ടുകയാണെന്നുമാണ്​ യുവാവ്​ പൊലീസിനോട്​ പറഞ്ഞത്​. ഇതിനിടയിലാണ്​ നാലാമത്​ ഒരു കുഞ്ഞുകൂടി പിറന്നത്​. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ്​ കുഞ്ഞി​െന ഉപേക്ഷിച്ചതെന്നും യുവാവ്​ പറഞ്ഞു. അടുപ്പിച്ച്​ നാലുമക്കൾ ഉണ്ടായതിനാൽ നാട്ടുകാരുടെ പരിഹാസവും കുഞ്ഞിനെ ഉപേക്ഷിക്കാൻ പ്രേരണയായതായും ടിറ്റോ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ്​ ഇടപ്പള്ളി പള്ളിയുടെ പാരിഷ് ഹാളിന് സമീപത്ത് കുഞ്ഞി​െന ഉപേക്ഷിച്ച നിലയിൽ ക​െണ്ടത്തിയത്​


കുഞ്ഞി​െന ഉപേക്ഷിക്കാനെത്തിയ യുവതിയും യുവാവും സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ തൃശൂരിൽ നിന്ന്​ യുവാവിനെ പിടികൂടിയത്​. റെയിൽവേ സ്​റ്റേഷനിലും ബസ്​സ്​റ്റാൻറിലും നടത്തിയ പരിശോധനയിൽ ഇവർ വടക്കാഞ്ചേരിയിലേക്ക്​ ബസ്​ കയറിയതായി മനസിലാക്കിയിരുന്നു. എന്നാൽ യുവതി​െയ ​ക​െണ്ടത്താൻ പൊലീസിനായിട്ടില്ല.


12 വയസിനു താഴെയുള്ള കുട്ടികളെ സംരക്ഷിക്കാതിരിക്കൽ, കുഞ്ഞി​െന അപകടപ്പെടുത്താൻ ശ്രമിക്കൽ എന്നീ കുറ്റം ടിറ്റോക്ക്​ മേൽ ചുമത്തിയിട്ടുണ്ട്​. ​പ്രതി​െയ എളമക്കര സ്​റ്റേഷനിലെത്തിച്ച്​ അറസ്​റ്റ്​ രേഖപ്പെടുത്തി കോടതിയൽ ഹാജരാക്കുമെന്ന്​ പൊലീസ്​ പറഞ്ഞു.

അതേസമയം, ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞി​​​െൻറ ആരോഗ്യം തൃപ്​തികരമാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more