1 GBP = 104.04
breaking news

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; അറുപതോളം എല്‍എസ്ഡി സ്റ്റാമ്പുകളുമായി രണ്ടു പേര്‍ പിടിയില്‍

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; അറുപതോളം എല്‍എസ്ഡി സ്റ്റാമ്പുകളുമായി രണ്ടു പേര്‍ പിടിയില്‍

കൊച്ചി: നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. അറുപതോളം എല്‍ എസ് ഡി സ്റ്റാമ്പുകളും ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ടു പേര്‍ പിടിയിലായി. ആലുവ ഉളിയനൂര്‍ സ്വദേശി മനാഫ്(25) കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിഷാദ് (28) എന്നിവരാണ് വൈറ്റില മൊബിലിറ്റി ഹബില്‍ നിന്ന് ഷാഡോ പൊലീസിന്റെ പിടിയിലായത്.

ഇവരില്‍ നിന്ന് 60 എല്‍ എസ് ഡി സ്റ്റാമ്പുകളും, അഞ്ച് ഗ്രാം വീതമുള്ള ബോട്ടിലുകളിലാക്കിയ നിലയിലുള്ള ഹാഷിഷ് ഓയിലും കണ്ടെടുത്തു. മധ്യ കേരളത്തില്‍ ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ എല്‍ എസ് ഡി സ്റ്റാംമ്പ് വേട്ടയാണിത്.

നഗരത്തിലേക്ക് കെമിക്കല്‍ ഡ്രഗുകള്‍ മൊത്തമായി എത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. നഗരത്തിലെ ലഹരിമരുന്ന് മാഫിയകള്‍ക്കെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശിന്റെ നേതൃത്വത്തില്‍ നടത്തുന്ന മണ്‍സൂണ്‍ സ്പെഷ്യല്‍ ഓപ്പറേഷന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

പിടിയിലായവരടക്കം കേരളത്തില്‍ ഉടനീളമുള്ള ലഹരി മരുന്ന് ഡീലര്‍മാര്‍ക്ക് കെമിക്കല്‍ ലഹരിമരുന്നുകള്‍ മൊത്തമായി എത്തിച്ച് നല്‍കുന്ന പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ജബ്രീലിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി ഡി സി പി ഡോ. ജെ ഹിമേന്ദ്രനാഥ് പറഞ്ഞു.

ചെന്നൈയില്‍ വിദ്യാര്‍ഥിയായ ജബ്രീല്‍ ഓണ്‍ലൈന്‍ ഡ്രഗ് സൈറ്റുകള്‍ വഴി ശേഖരിക്കുന്ന കെമിക്കല്‍ ലഹരി വസ്തുകള്‍ കൊറിയര്‍ ഏജന്‍സികള്‍ വഴി നഗരത്തിലെത്തിച്ച് വില്‍പന നടത്തുന്നതായിരുന്നു പിടിയിലായവര്‍ ചെയ്തിരുന്നത്.

കെമിക്കല്‍ അംശം കൂടുതലുള്ള ‘വോയിഡ് ‘ ഇനത്തില്‍പ്പെട്ട എല്‍ സ് ഡി സ്റ്റാമ്പുകള്‍ ഒരെണ്ണം മൂവായിരം രൂപയ്ക്കും, അഞ്ച് ഗ്രാമിന്റെ ഹാഷിഷ് ബോട്ടില്‍ 25,000 രൂപയ്ക്കുമായിരുന്നു ഇവര്‍ ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്. പ്രധാനമായും 25 വയസിന് താഴെ പ്രായമായ ലഹരി മരുന്നിന് അടിമകളായ യുവതീ യുവാക്കള്‍ക്കായിരുന്നു ഇവര്‍ ലഹരി വസ്തുകള്‍ നല്‍കിയിരുന്നത്.

കഴിഞ്ഞയാഴ്ച ഷാഡോ സംഘം നടത്തിയ ഓപ്പറേഷനില്‍ മൂന്ന് ലക്ഷം രൂപ വിലയുള്ള അന്‍പത് തുള്ളി വീതമുള്ള മൂന്ന് ബോട്ടില്‍ എല്‍ എസ് ഡി ഡ്രോപ്പുകളുമായി വയനാട് സ്വദേശിയെ സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപത്ത് നിന്നും പിടികൂടിയിരുന്നു.

കേരളത്തില്‍ ആദ്യമായാണ് ഇത്തരം എല്‍ എസ് ഡി ഡ്രോപ്പുകള്‍ പിടികൂടുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ് ഐ എ ബി വിബിന്‍, മരട് ബൈജു പി ബാബു ഷാഡോ പൊലീസുകാരായ അഫ്സല്‍, സനോജ്, സന്ദീപ്, വിനോദ്, സാനു, പ്രശാന്ത്, സാനുമോന്‍, ഷാജി, വിശാല്‍, രഞ്ജിത്ത്, ഷാജിമോന്‍, സുനില്‍, ഷൈമോന്‍, അനില്‍ സൈബര്‍ സെല്ല് സി പി ഒ മാരായ പ്രമോദ്, പ്രിന്‍സ്, മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more