1 GBP = 103.87
breaking news

ആവേശമുണര്‍ത്തുന്ന യുകെ ക്‌നാനായ ഗീതങ്ങളുമായി യു.കെ.കെ.സി.എ

ആവേശമുണര്‍ത്തുന്ന യുകെ ക്‌നാനായ ഗീതങ്ങളുമായി യു.കെ.കെ.സി.എ

കെറ്ററിംഗ്: യു.കെ.കെ.സി.എയ്ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. ജനകീയ പ്രവര്‍ത്തനങ്ങളുമായി നയിക്കപ്പടുന്ന യു.കെ.കെ.സി.എ ഇദംപ്രഥമമായി പുറത്തിറക്കുന്ന യുകെ ക്നാനായ ഗാനങ്ങള്‍ പതിനാറാമത് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ദിനമായ ജൂലൈ എട്ടിന് പ്രകാശനം ചെയ്യും.

സ്വാഗതഗാന എന്‍ട്രികള്‍ വന്ന ഏഴ് പാട്ടുകള്‍ക്കും സംഗീതം നല്‍കി പ്രകാശിപ്പിക്കുവാനാണ് യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. ഓരോ ഗാനത്തിനും 12 ദൈര്‍ഘ്യമുള്ളതിനാല്‍ സ്വാഗതഗാന വിജയിയായ സുനില്‍ ആല്‍മതടത്തിലിന്റെ ഗാനമൊഴിച്ച് ബാക്കി ഗാനങ്ങള്‍ 5 മിനിറ്റ് ആയി ചുരുക്കിയാണ് യുകെ ക്‌നാനായ ഗാനങ്ങള്‍ പ്രകാശിപ്പിക്കുന്നത്.

പുതുമുഖ സംഗീത സംവിധായകനായ ഷാന്റി ആന്റണി അങ്കമാലിയാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. നിരവധി ഭക്തിഗാനങ്ങളും സിനിമയിലും സംഗീത സംവിധാനം ചെയ്തിട്ടുള്ള സംഗീത മേഖലയിലെ ‘ഉദിക്കുന്ന താര’ മാണ് ഷാന്റി ആന്റണി അങ്കമാലി.

ക്‌നാനായ ആവേശം അലതല്ലുന്ന ഓരോ ഗാനങ്ങളും ആലപിക്കുന്നത് യുകെയിലെ ഗായകരായ ക്‌നാനായ സമുദായ അംഗങ്ങളായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ കായികമേള ശനിയാഴ്ച നടക്കും. പതിനാറാമത് കണ്‍വന്‍ഷന്‍ ജൂലൈ എട്ടിന് പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി ഫിനില്‍ കളത്തില്‍കോട്ട്, അഡ്വൈസേഴ്‌സ് ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more