1 GBP = 103.94

വേങ്ങര ഉപതിരഞ്ഞെടുപ്പ്; കെ എന്‍ എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍തഥി

വേങ്ങര ഉപതിരഞ്ഞെടുപ്പ്; കെ എന്‍ എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍തഥി

വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ളീംലീഗിനുള്ളില്‍ നടന്ന പൊട്ടിത്തെറികള്‍ക്ക് ശേഷം ഏവരെയും അമ്പരപ്പിച്ച് കൊണ്ട് കെ എന്‍ എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍തഥിയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു എ ലത്തീഫിനെയാണ് നേരത്തെ സ്ഥാനാര്‍തഥിയായി പരിഗണിച്ചിരുന്നത്. ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്ന മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ കെഎന്‍എ ഖാദര്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്നുചേരാനിരുന്ന യോഗത്തിന് മുന്നോടിയായി നടന്ന ഈ കൂടിക്കാഴ്ചയില്‍ ഖാദറിനു അനുകൂലമായ തീരുമാനം ഉണ്ടാകുമോയെന്നും സംശയങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതേസമയം സ്വാഭാവികമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും ഖാദര്‍ പറഞ്ഞു. പാര്‍ട്ടിക്കുളളില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ലന്നും പാര്‍ട്ടി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും ഖാദര്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more