1 GBP = 103.79
breaking news

‘അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് കോടിയേരി, ടിപി നീ ഇപ്പോഴും അവരെ ഭയപ്പെടുത്തുന്നു, തോൽപ്പിച്ചു കൊണ്ടിരിക്കുന്നു’; മലക്കം മറിച്ചിലിനെ പരിഹസിച്ച് കെകെ രമ

‘അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് കോടിയേരി, ടിപി നീ ഇപ്പോഴും അവരെ ഭയപ്പെടുത്തുന്നു, തോൽപ്പിച്ചു കൊണ്ടിരിക്കുന്നു’; മലക്കം മറിച്ചിലിനെ പരിഹസിച്ച് കെകെ രമ

ടിപി ചന്ദ്രശേഖരനെ അനുകൂലിച്ചുകൊണ്ടുളള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് കെകെ രമ. ഫെയ്‌സ്ബുക്കിലൂടെയാണ് രമയുടെ പ്രതികരണം. അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോൾ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണനെന്ന് രമ പറയുന്നു.

ആർഎംപിയെ തകർക്കാൻ സകല നെറികെട്ട പ്രയോഗങ്ങളും പയറ്റിത്തോറ്റവർ അവസാന അടവെന്ന നിലയിൽ ചന്ദ്രശേഖരനെ തന്നെ കൂട്ടുപിടിക്കുന്ന പരിഹാസ്യതയ്ക്കാണ് നാട് സാക്ഷിയാവുന്നത്. ഓര്‍ക്കാട്ടേരിയില്‍ സിപിഐഎം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പൊതുയോഗത്തിലെ കോടിയേരിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കെകെ രമ രംഗത്തെത്തിയിരിക്കുന്നത്.

ചന്ദ്രശേഖരൻ സിപിഐഎം വിരുദ്ധനല്ലെന്ന വെളിപാട് സംസ്ഥാന സെക്രട്ടറി ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ തന്നെ പങ്കുവെച്ചത് നന്നായി. പിണറായിയും കോടിയേരിയും ജയരാജൻമാരുമെല്ലാം ജീവിച്ചിരുന്ന കാലത്ത് ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റിന് മേൽചൊരിഞ്ഞ നെറികെട്ട ആക്ഷേപ, അധിക്ഷേപവർഷങ്ങൾക്കും കൊടുംനുണപ്രചാരണങ്ങൾക്കുമെല്ലാം എത്ര തവണ നേർസാക്ഷിയായ മൈതാനമാണിത് രമ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more