1 GBP = 104.11

ആ​ദ്യ​ ഭാ​ര്യ​യെ ​െകാ​ല​പ്പെ​ടു​ത്തി;​ ഇ​ന്ത്യ​ൻ വം​ശ​ജ​ന്​ ജീ​വ​പ​ര്യ​ന്തം

ആ​ദ്യ​ ഭാ​ര്യ​യെ ​െകാ​ല​പ്പെ​ടു​ത്തി;​ ഇ​ന്ത്യ​ൻ വം​ശ​ജ​ന്​ ജീ​വ​പ​ര്യ​ന്തം

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ആ​ദ്യ​ഭാ​ര്യ​യെ ​െകാ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ന്​ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു. അ​ശ്വി​ൻ ദ്വാ​ദി​യ എ​ന്ന 51കാ​ര​​നാ​ണ്​ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. കി​ര​ൺ ദ്വാ​ദി​യ എ​ന്ന 41കാ​രി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്യൂ​ട്ട്​​കേ​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ക്കു​റ്റം ഇ​യാ​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

വീ​ട്ടി​ൽ ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ൽ ​െകാ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ശ്വി​ൻ പ​റ​ഞ്ഞു. പ്ര​തി​യു​ടെ വാ​ദം കോ​ട​തി മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ ഇ​യാ​ൾ​ക്കെ​തി​രെ ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. 2017 ജ​നു​വ​രി 16നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. വ​ഴ​ക്കി​നെ തു​ട​ർ​ന്ന്​ കി​ര​ണി​​​െൻറ വാ​യ്​ പൊ​ത്തി​പ്പി​ടി​ക്കു​ക​യും ക​ഴു​ത്തി​ൽ ​ഞെ​ക്കു​ക​യും ചെ​യ്​​ത​പ്പോ​ൾ ശ്വാ​സം​മു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു.

സ്യൂ​ട്ട്​​കേ​സി​ലാ​ക്കി​യ ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം വ​ലി​ച്ചു​െ​കാ​ണ്ടു​പോ​യി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തി​​​െൻറ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തി​രു​ന്നു. 1988ൽ ​ഇ​ന്ത്യ​യി​ൽ​വെ​ച്ചാ​യി​രു​ന്നു ഇ​രു​വ​​രു​ടെ​യും വി​വാ​ഹം. 2014ൽ ​വി​വാ​ഹ​മോ​ചി​ത​രാ​യ ശേ​ഷ​വും അ​ശ്വി​നും കി​ര​ണും ഇ​വ​രു​ടെ ര​ണ്ടു​മ​ക്ക​ളും ഒ​രേ വീ​ട്ടി​ൽ ത​ന്നെ​യാ​ണ്​ ക​ഴി​ഞ്ഞി​രു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more