1 GBP = 103.97

ഉത്തരകൊറിയയെ തളച്ചുകെട്ടാനൊരുങ്ങി ഐക്യരാഷ്ട്രസഭ ; ഉപരോധങ്ങള്‍ കര്‍ശനമാക്കി

ഉത്തരകൊറിയയെ തളച്ചുകെട്ടാനൊരുങ്ങി ഐക്യരാഷ്ട്രസഭ ; ഉപരോധങ്ങള്‍ കര്‍ശനമാക്കി

സോള്‍: തുടര്‍ച്ചയായി ആണവപരീക്ഷണങ്ങള്‍ നടത്തി ലോകത്തെ ഭീതിയിലാഴ്ത്തുന്ന ഉത്തരകൊറിയയെ തളച്ചുകെട്ടാനൊരുങ്ങി ഐക്യരാഷ്ട്രസഭ.

അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കിക്കൊണ്ടാണ് യു.എന്‍ ഉത്തരകൊറിയയെ ചുരുട്ടിക്കെട്ടാന്‍ ഒരുങ്ങുന്നത്. കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ വരെ കൈകടത്തുന്ന പ്രമേയം ചൈനയുടെയും റഷ്യയുടെയും പിന്‍തുണയോടെയാണ് പാസായത്.

ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം കൊറിയയിലേക്കുളള സാധനങ്ങളുടെ സുഗമമായ കൈമാറ്റത്തെയും എതിര്‍ക്കുന്നു. അടുത്തിടെ കിം ജോങ് നടത്തിയ അനധികൃത ബാലസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെയാണ് അമേരിക്ക ഉത്തരകൊറിയക്കെതിരെ സമാധാന പ്രമേയം കൊണ്ടുവന്നത്.

യു എന്നില്‍ എതിരില്ലാതെ പ്രമേയം പാസായത് ലോകത്തിന് സമാധാനം വേണമെന്നതിന്റെ തെളിവാണെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more