1 GBP = 103.92

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചരിത്ര സമാഗമം ആരംഭിച്ചു; ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചരിത്ര സമാഗമം ആരംഭിച്ചു; ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു

സിംഗപ്പൂർ: കിം- ട്രംപ് കൂടിക്കാഴ്ചയിൽ ചരിത്രം വഴിമാറുമോ എന്ന് ഇന്നറിയാം. യുകെ സമയം വെളുപ്പിന് രണ്ടു മണിക്ക് സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും കൂടിക്കാഴ്ച നടത്തും. ഇരുവരും ഇതിനകം തന്നെ കൂടിക്കാഴ്ച നടക്കുന്ന ഹോട്ടലിൽ എത്തിച്ചേർന്നു. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും യുദ്ധസമാന സാഹചര്യങ്ങൾക്കും ഒടുവിലാണ് കിമ്മും ട്രംപും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് വേദി ഒരുങ്ങിയത്. ഇതുവരെ ഫോണിൽ പോലും പരസ്പരം സംസാരിച്ചിട്ടില്ലാത്ത നേതാക്കൾ ചരിത്രത്തിലാദ്യമായി നേരിൽ കാണുമ്പോൾ ലോകത്തിനും ആശങ്കകളും പ്രതീക്ഷകളും ഏറെയാണ്. പരിഭാഷകന്റെ സാന്നിദ്ധ്യത്തിൽ രണ്ടു മണിക്കൂറാണ് കൂടിക്കാഴ്ച. തുടർന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടക്കും.

എല്ലാം നന്നായി നടക്കാൻ പോവുകയാണെന്ന് ഇന്നലെ സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയെൻ ലൂംഗിനൊപ്പമുള്ള കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞു. ഇതിനിടെ പിന്നാമ്പുറങ്ങളിൽ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയൻ- യു.എസ് പ്രതിനിധികൾ ഇന്നലെ മൂന്നു മണിക്കൂർ നീണ്ട ചർച്ച നടത്തിയതായാണ് വിവരം.

കിമ്മിനൊപ്പം ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി റി യോംഗ് ഹോ, വിശ്വസ്തനും മുൻ ചാരത്തലവനുമായ കിം യോ ചോംഗ് എന്നിവരും ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോൺ കെല്ലി, പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് എന്നിവരും സിംഗപ്പൂരിലെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more