1 GBP = 103.12

കിങ്​ ജോങ്​ ഉൻ ദക്ഷിണ ​െകാറിയയിൽ; മൂൺ ജെ സ്വീകരിച്ചു

കിങ്​ ജോങ്​ ഉൻ ദക്ഷിണ ​െകാറിയയിൽ; മൂൺ ജെ സ്വീകരിച്ചു

സോ​ൾ: ലോ​കം ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ഉ​ത്ത​ര -ദ​ക്ഷി​ണ കൊ​റി​യ നേ​തൃ​ത്വ​ത്തി​​​​െൻറ കൂ​ടി​ക്കാ​ഴ്​​ച തുടങ്ങി. ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ജെ ​ഇ​ന്നു​മാ​ണ്​ കൂടിക്കാഴ്​ച നടത്തുന്നത്​. സാ​േ​ങ്ക​തി​ക​മാ​യി ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യു​ദ്ധം തു​ട​രു​ന്ന ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ ഉ​ച്ച​കോ​ടി. 2011ൽ ​കിം ജോ​ങ്​ ഉ​ൻ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ദ​ക്ഷി​ണ കൊ​റി​യ​ൻ നേതൃത്വവുമായി ഒ​രു കൂ​ടി​ക്കാ​ഴ്​​ച ന​ട​ക്കു​ന്ന​ത്​ എ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്.

ഇന്ന്​ രാവിലെ ആറിന്​ ദക്ഷിണ കൊറിയയിൽ ആദ്യമായി എത്തിയ ഉത്തരകൊറിയൻ നേതാവ്​ കിങ്​ ജോങ്​ ഉന്നിനെ ദക്ഷിണകൊറിയൻ പ്രസിഡൻറ്​ മൂർ ജെ ഇൻ നേരിശട്ടത്തി സ്വീകരിച്ചു. അനൗദ്യോഗിക കൂടിക്കാഴ്​ചയാണ്​ ഇപ്പോൾ നടക്കുന്നത്​. ഒൗദ്യോഗിക കൂടിക്കാഴ്​ച 10.30ന്​ നടക്കും.

ക​ഴി​ഞ്ഞ മാ​സം ചൈ​ന​യി​ൽ ന​ട​ത്തി​യ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ഒ​ഴി​ച്ചാ​ൽ കിം ​ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ മ​റ്റൊ​രു രാ​ജ്യ​വു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​ട്ടി​ല്ല. ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ന​ല്ല ബ​ന്ധം ആ​ഗ്ര​ഹി​ക്കു​ന്ന മൂ​ൺ ജെ ​ഇ​ൻ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്​ ച​ർ​ച്ച​യി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മാ​ക്കി. മേ​യി​ലോ ജൂ​ണി​ലോ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കി​മ്മി​​​​െൻറ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യു​ള്ള ച​ർ​ച്ച​ക്കും ഇന്ന​ത്തെ ഉ​ച്ച​കോ​ടി അ​ന്തി​മ രൂ​പം ന​ൽ​കി​യേ​ക്കും. ആ​ണ​വ -മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തെ വി​റ​പ്പി​ക്കു​ക​യും ഭ​ര​ണ​കൂ​ട​ത്തെ ദു​രൂ​ഹ​മാ​യ രീ​തി​യി​ൽ ന​യി​ക്കു​ക​യും ചെ​യ്യു​ന്ന കി​മ്മി​​​​​െൻറ ആണവ വിഷയത്തിലെ വ്യ​ക്​​ത​ത​മായ നി​ല​പാ​ടു​ം ഉ​ച്ച​കോ​ടി​യി​ലൂ​ടെ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more