1 GBP = 103.38

മനുഷ്യരെ അനുകരിക്കാന്‍ ഫ്രാൻസിൽ ഒരു കില്ലർ തിമിംഗലം; പ്രതീക്ഷയോടെ ഗവേഷകര്‍

മനുഷ്യരെ അനുകരിക്കാന്‍ ഫ്രാൻസിൽ ഒരു കില്ലർ തിമിംഗലം; പ്രതീക്ഷയോടെ ഗവേഷകര്‍

പാരിസ്: മനുഷ്യനെപോലെ സംസാരിക്കുന്ന പക്ഷികളുണ്ട്. അവയെ പലവീടുകളിലും ഓമനിച്ച് വളര്‍ത്താറുണ്ട്. സസ്തനികളായ ചില വിഭാഗം പക്ഷി-മൃഗാദികള്‍ മനുഷ്യനെപോലെ സംസാരിക്കുന്നതായും കേട്ടിട്ടുണ്ടാകും. കടലില്‍ മാത്രം കഴിയുന്ന തിമിംഗലം മനുഷ്യനെ അനുകരിക്കുന്ന കാര്യം ആരും ചിന്തിച്ച് കാണാന്‍ വഴിയില്ല.

എന്നാല്‍, അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ് ഫ്രാന്‍സില്‍. 14 വയസുള്ള വിക്കി എന്ന കൊലയാളി തിമിംഗലമാണ് മനുഷ്യന്റെ ശബ്ദം അനുകരിച്ചിരിക്കുന്നത്. അന്റിബ് നഗരത്തിലുള്ള മറൈന്‍ അക്വേറിയത്തില്‍ വളര്‍ത്തുന്ന തിമിംഗലമാണ് വിക്കി. ബുധനാഴ്ചയാണ് ഇക്കാര്യം ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ശബ്ദം അനുകരിക്കാനുള്ള കൊലയാളി തിമിംഗലങ്ങളുടെ കഴിവ് അവരുടെ ആശയവിനിമയ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. റോയല്‍ സൊസൈറ്റി ബിയുടെ ജേര്‍ണലില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോപ്പി, ഡു ദാറ്റ എന്നീ പദങ്ങള്‍ അനുകരിക്കാന്‍ പരിശീലനം നല്‍കിയിരുന്നു. ഹലോ, വണ്‍ ടു ത്രി തുടങ്ങിയ വാക്കുകള്‍ ആദ്യ ശ്രമത്തില്‍ വിക്കി അനുകരിച്ചിരുന്നു. എന്നാല്‍, ഇതുവരെ കേള്‍ക്കാത്ത വാക്കാണ് ഇത്തവണ വിക്കി അനുകരിച്ചിരിക്കുന്നത്‌.

 

3 2 Google +1 0

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more