1 GBP = 103.12

യു.എ.ഇയുടെ സ്വന്തം സാറ്റ്​ലൈറ്റ്​ ഖലീഫാസാറ്റ്​ വിക്ഷേപണത്തിനായി ദക്ഷിണ കൊറിയയിലേക്ക്​ കൊണ്ടുപോയി

യു.എ.ഇയുടെ സ്വന്തം സാറ്റ്​ലൈറ്റ്​ ഖലീഫാസാറ്റ്​ വിക്ഷേപണത്തിനായി  ദക്ഷിണ കൊറിയയിലേക്ക്​ കൊണ്ടുപോയി

ദുബൈ: യു.എ.ഇ തദ്ദേശീയമായി നിർമ്മിച്ച കൃത്രിമോപഗ്രഹം ഖലീഫാസാറ്റ്​ ദക്ഷിണ കൊറിയയിലേക്ക്​ കൊണ്ടുപോയി. അന്തിമ വിക്ഷേപണത്തിനുള്ള നടപടികൾക്കായാണ്​ ഉപഗ്രഹം കയറ്റിയയച്ചത്​. എമിറേറ്റ്​സി​​​െൻറ ചരക്ക്​ വിമാന സർവീസായ സ്​കൈ കാർഗോയിൽ നിന്ന്​ ചാർട്ടർ ചെയ്​ത ബോയിങ്​ 777 വിമാനത്തിലാണ്​ ഉപഗ്രഹം കൊണ്ടുപോയത്​. മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സ​​െൻറർ (എം.ബി.ആർ.എസ്​.സി) തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹമാണ്​ ഖലീഫാസാറ്റ്​.

അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഉപ​ഗ്രഹം കടത്തുന്നതിനുവേണ്ടി മൂന്ന് ​മാസത്തെ തയാറെടുപ്പാണ്​ ശാസ്​ത്രജ്ഞരും സ്​കൈ കാർഗോയിലെ ജീവനക്കാരും നടത്തിയത്​. ഇതി​​​െൻറ ഭാഗമായി പലവട്ടം റിഹേഴ്​സലുകളും ഒരുക്കിയിരുന്നു. നിർമാണകേന്ദ്രത്തിൽ നിന്ന്​ വിമാനത്താവളത്തിലേക്ക്​ കനത്ത പൊലീസ്​ കാവലിലാണ്​ ഉപഗ്രഹം എത്തിച്ചത്​.

2013 ലാണ്​ ഖലീഫസാറ്റ്​ പദ്ധതിക്ക്​ തുടക്കം കുറിച്ചത്​. വിവിധ ആവശ്യങ്ങൾക്ക്​ ഉപയോഗിക്കാൻ കഴിയുന്ന ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ എടുക്കാൻ ശേഷിയുള്ള കാമറ ഘടിപ്പിച്ച ഉപഗ്രഹമാണിത്​. ദുബൈ ഒന്ന്​, ദുബൈ രണ്ട്​ എന്നീ ഉപഗ്രഹങ്ങൾക്ക്​ ശേഷം എം.ബി.ആർ.എസ്​.സി. സ്വന്തമാക്കുന്ന മൂന്നാമത്​ ഉപഗ്രഹമാണ്​ ഖലീഫാസാറ്റ്​. ഭൂമിയിൽ നിന്ന്​ 613 കിലോമീറ്റർ അകലെയായിരിക്കും ഇതി​​​െൻറ സ്​ഥാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more