1 GBP = 103.85

കെവിന്‍ വധക്കേസ്: നീനുവിന്റെ അമ്മ രഹ്‌ന ഇന്ന് ഹാജരാകും

കെവിന്‍ വധക്കേസ്: നീനുവിന്റെ അമ്മ രഹ്‌ന ഇന്ന് ഹാജരാകും

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ രഹ്‌ന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കേസില്‍ രഹ്‌നയുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിളിച്ചുവരുത്തുന്നത്. അതിനിടെ നീനുവിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയേക്കും.

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ നീനുവിന്റെ അമ്മ രഹ്‌ന സംശയത്തിന്റെ നിഴലിലാണ്. ഈ ഗൂഢാലോചനയില്‍ രഹ്‌നയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രഹ്‌നയോട് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുള്ളത്. കെവിനെ തട്ടികൊണ്ടു പോകാനെത്തിയ സംഘത്തിന് വീട് കാണിച്ചുകൊടുക്കുന്നതുള്‍പ്പെടെ ഗൂഢാലോചനയില്‍ രഹ്‌നയ്ക്ക് പങ്കുള്ളതായി മുഖ്യ സാക്ഷി അനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ രഹ്‌ന ഇപ്പോള്‍ പ്രതിയല്ല എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്.

അതേസമയം നീനുവിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഡോക്ടറുടെ മൊഴിയെടുക്കുക. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സ രേഖകളുമായി കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മകള്‍ നീനു മാനസികരോഗത്തിനു ചികിത്സ നേടിയിട്ടുണ്ടെന്ന് അച്ഛന്‍ ചാക്കോ ബോധിപ്പിച്ച് പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ മൊഴിയെടുക്കുന്നത്.
കെവിന്‍ വധകേസിലെ അഞ്ചാം പ്രതിയാണ് ചാക്കോ ജോണ്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more