1 GBP = 104.24

കെറ്ററിംഗ് മലയാളി അസോസിഷന്‍ ( KMWA ) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം കെങ്കേമമായി കെറ്ററിംഗ് മലയാളി അസോസിഷന്‍ ( KMWA ) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം കെങ്കേമമായി

കെറ്ററിംഗ് മലയാളി അസോസിഷന്‍ ( KMWA ) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം കെങ്കേമമായി                   കെറ്ററിംഗ് മലയാളി അസോസിഷന്‍ ( KMWA ) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം കെങ്കേമമായി

കെറ്ററിംഗ് മലയാളി അസോസിഷന്‍ (KMWA)യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ അതിമനോഹരമായി ആഘോഷിച്ചു. കെറ്ററിംഗ്, KGH സോഷ്യല്‍ ക്ലബില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് പരിപാടികള്‍ നടത്തപ്പെട്ടത്. അസോസിയേഷന്‍ പ്രസിഡണ്ട് സോബിന്‍ ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാദര്‍ ടോം ജേക്കബ്, ക്രിസ്തുമസ് സന്ദേശം നല്‍കുകയും കേക്ക് മുറിച്ചു പരിപാടികള്‍ ഉത്ഘാടനം ചെയ്യുകയും ചെയ്തു. സെക്രട്ടറി ജോര്‍ജ് ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെറ്ററിംഗിലെ കലാകാരന്‍മാരുടെയും കലാകാരികളുടെയും നേതൃത്വത്തില്‍ അതിമനോഹരമായ കലാവിരുന്നാണ് അരങ്ങേറിയത്. ജോസ് തോട്ടപ്പിള്ളി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘വീണുടയുന്ന കൗമാരം’ എന്ന ഈ നാടകം ഇന്നിന്റെ നേര്‍രേഖയായിരുന്നു. .വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നര്‍ എല്ലാവരും ആസ്വദിച്ചു.

ആര്‍ട്സ് കോര്‍ഡിനേറ്റര്‍മാരായ ഹരിപ്രിയ കുറുപ്പ്, ജോയ മര്‍ഫി, ജയശ്രി , ആഷ സിന്‍സണ്‍, ടെസ്സി ഷാജി എന്നിവരുടെ നിരന്തരപരിശ്രമമാണ് പരിപാടികള്‍ ഇത്രമാത്രം വര്‍ണ്ണശബളമാക്കിയത്. പരിപാടികളുടെ വിജയത്തിനായി KMWA പ്രസിഡന്റ് സോബിന്‍ ജോണ്‍, സെക്രട്ടറി ജോര്‍ജ് ജോണ്‍, ട്രഷറര്‍ ഷിന്‍സണ്‍ ലൂക്കോസ്, പി ആര്‍ ഒ മര്‍ഫി ജോര്‍ജ് മറ്റു കമ്മറ്റി അംഗങ്ങളും മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചു. ജാതി മതഭേദമന്യേ എല്ലാ കെറ്ററിംഗ് മലയാളികളെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതില്‍ പ്രസിഡണ്ട് സോബിന്‍ ജോണിന്റെ നേതൃത്വത്തിലുള്ള എക്സികൂട്ടിവ് കമ്മറ്റി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായി പിആര്‍ഒ മര്‍ഫി ജോര്‍ജ് അറിയിച്ചു .

വാര്‍ത്ത: ടോം ജോസ് തടിയംപാട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more