കെറ്ററിങ് ക്‌നാനായ കാത്തലിക് കരോള്‍ ഇന്ന് ; ഫാമിലി മീറ്റ് 30ന്


കെറ്ററിങ് ക്‌നാനായ കാത്തലിക് കരോള്‍ ഇന്ന് ; ഫാമിലി മീറ്റ് 30ന്

കെറ്ററിങ്: യുകെകെസിഎയുടെ പ്രബല യൂണിറ്റുകളില്‍ ഒന്നായ കെറ്ററിങ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ് കരോള്‍ ഇന്ന് വൈകുനേരം നടത്തപ്പെടും.ലോക രക്ഷക്കായി ദൈവം ഭൂമിയില്‍ അവതരിച്ചതിന്റെ സുവാര്‍ത്ത ഓരോ ദിനങ്ങളിലും ഓര്‍മ്മ പുതുക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന കരോളില്‍ അസോസിയേഷനിലെ മുഴുവന്‍ കുടുംബങ്ങളും സംബന്ധിക്കും,

കെറ്ററിങ്ങ് ക്നാനായ കാത്തലിക് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം ജനുവരി 30ന് 3.30 മുതല്‍ കെറ്ററിങ്ങ് സോഷ്യല്‍ ക്ലബില്‍ നടത്തപ്പെടും.യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ സംബന്ധിക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ യൂണിറ്റ് അംഗങ്ങളുടെ നയന മനോഹരമായ കലാപരിപാടികള്‍ വാര്‍ഷിക സമ്മേളനത്തിന് കൊഴുപ്പേകും.

പ്രസിഡന്റ് ബിജു കൊച്ചികുന്നേല്‍, സെക്രട്ടറി ബിജു അലക്‌സ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 481
Latest Updates