1 GBP = 104.06

നാമും ഓണവും സംയുക്തമായി നടത്തിയ കേരള പിറവി ആഘോഷങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി….

നാമും ഓണവും സംയുക്തമായി നടത്തിയ കേരള പിറവി ആഘോഷങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി….

ജിബി ഗോപാലൻ
തിങ്ങി നിറഞ്ഞ യൂണിയൻ ജാക്ക് ഹാളിൽ ന്യൂകാസിലിലെ മലയാളികളെ സാക്ഷി നിർത്തി നോർത്ത് ഈസ്റ്റിലെ മലയാളി കൂടിയായ മേയർ ശ്രീ. ബാലൻ നായർ ഭദ്രദീപം കൊളുത്തി നാമും ഓണവും സംയുക്തമായി നടത്തിയ കേരളം പിറവിക്ക്‌ തുടക്കം കുറിച്ചു. കൃത്യം 5.45ന് തുടങ്ങിയ പരിപാടികൾ രാത്രി പത്തുമണിയോടെയാണ് അവസാനിച്ചത്. സെലിബ്രിറ്റീസ് പങ്കെടുക്കുന്ന മെഗാ ഷോയെ വെല്ലുന്ന രീതിയിൽ നാമിലേയും ഓണത്തിലെയും കലാകാരന്മാരും കലാകാരികളും ഒന്നിച്ചു ചേർന്നാണ് നാലു മണിക്കൂറോളം നീണ്ട കലാപരിപാടികൾ അവതരിപ്പിച്ചത്. നോർത്ത് ഈസ്റ്റിലെ ഏക മലയാളി മേയർ ശ്രീ. ബാലൻ നായരും പത്നിയും കലാപരിപാടികൾ പൂർത്തിയായതിന് ശേഷം രാത്രി പത്തരയോടെയാണ് മടങ്ങിയത്.


മേയർ ശ്രീ. ബാലൻ നായർ പങ്കെടുക്കുന്ന ആദ്യ മലയാളി ആഘോഷമാണ് കേരളപ്പിറവി 2017 എന്നത് ചടങ്ങുകൾക്ക് മാറ്റ് കൂട്ടി. ലോക പ്രവാസി മലയാളികൾക്ക് മാതൃക ആക്കാവുന്ന ഉദാത്തമായ ഉദാഹരണമാണ് ഒരിക്കൽ വേർപിരിഞ്ഞ രണ്ടു കൂട്ടായ്മകളായ നാമും ഓണവും പന്ത്രണ്ട് വർഷത്തിന് ശേഷം ഒത്തു ചേർന്ന് നടത്തിയ കേരള പിറവി.
കലാപരിപാടികൾ പരസ്പര സഹകരണത്തോടെ രണ്ടു അസോസിയേഷനും ചേർന്നാണ് അവതരിപ്പിച്ചത്. മാസങ്ങളുടെ പരിശീലനത്തിലൂടെ അതി മനോഹരമായി പരിപാടികൾ അവതരിപ്പിച്ചു എന്ന് മാത്രമല്ല, പരസ്പര സ്നേഹം ഊട്ടി ഉറപ്പിക്കുവാനും കേരളപിറവി 2017 കൊണ്ട് സാധിച്ചു എന്ന് രണ്ട് അസ്സോസിയേഷനിലെയും ഭാരവാഹികൾ അറിയിച്ചു. നൂറിൽ പരം കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിച്ചത്. ലണ്ടനിലെ അറിയപ്പെടുന്ന കലാകാരൻ മിഥുൻ മോഹൻ ആലപിച്ച ഗാനങ്ങൾ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. മലയാളികൾ ധാരാളമുള്ള ലണ്ടൻ പോലുള്ള സിറ്റികളിൽ മെഗാ ഷോകൾ വരാറുണ്ടെങ്കിലും നോർത്ത് ഈസ്റ്റ് കണ്ട ഏറ്റവും വലിയ ആഘോഷമായിരുന്നു നവംബർ നാലിന് നടന്ന കേരള പിറവി 2017.


ന്യൂകാസിലിൽ മലയാളികളെ ഏകീകരിപ്പിച്ചു കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന രണ്ട് അസ്സോസിയേഷനുകളാണ് നാമും, ഓണവും. രണ്ടായിരത്തി അഞ്ചിലാണ് ന്യൂകാസിലിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികൾ ചേർന്ന് ഇംഗ്ലണ്ടിന്റെ വടക്കൻ നഗരമായ ന്യൂകാസിലിൽ, ന്യൂകാസിൽ മലയാളി അസോസിയേഷന് രൂപം നൽകിയത്. പിന്നീട് മലയാളികളുടെ കുടിയേറ്റം കൂടിയപ്പോൾ ഒരു വിഭാഗം ഓണം എന്ന പേരിൽ മറ്റൊരു അസോസിയേഷന് രൂപം നൽകി. രണ്ടു അസോസിയേഷനുകളും ഓണം, ഈസ്റ്റർ, ക്രിസ്മസ് പരിപാടികൾ രണ്ടായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ രണ്ട് അസ്സോസിയേഷനിലെയും അംഗങ്ങൾ സംയുക്തമായാണ് ഒന്നിച്ചു കേരളപ്പിറവി ആഘോഷിക്കുവാൻ തീരുമാനം എടുത്തത്. ഇത് യുകെയിലെ എല്ലാ മലയാളി അസ്സോസിയേഷനുകൾക്കും മാതൃക ആക്കാവുന്ന കാര്യമായാണ് വിലയിരുത്തുന്നത്.



Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more