1 GBP =
breaking news

മാസ്സ് ടോണ്ടന്റെ കേരളപ്പിറവി ദിനാഘോഷം ബുധനാഴ്ച ; ഒരുക്കങ്ങൾ പൂർത്തിയായി…

മാസ്സ് ടോണ്ടന്റെ കേരളപ്പിറവി ദിനാഘോഷം ബുധനാഴ്ച ; ഒരുക്കങ്ങൾ പൂർത്തിയായി…

സുധാകരൻ പാലാ

മലയാളത്തനിമയുള്ള കൂട്ടായ്മയും പ്രവർത്തനവും കൊണ്ട് “മലയാളി സുമനസുകളുടെ പ്രശംസ ഏറ്റുവാങ്ങി മുന്നേറുന്ന “മലയാളം സാംസ്കാരിക സമിതി” (മാസ്സ്”) ടോണ്ടൻ ഇത്തവണയും പുതുമയുണർത്തി “കേരളപ്പിറവി ദിനാഘോഷം കൊണ്ടാടുകയാണ്”.

ആഘോഷദിനങ്ങൾ അതാത് ദിനത്തിൽ തന്നെ നടത്തിയെങ്കിൽ മാത്രമേ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ കഴിയൂ എന്ന വിശ്വാസം മനസ്സിലെ ഓരോ അംഗങ്ങൾക്കും അനുഭാവികൾക്കും ആവേശത്തോടൊപ്പം വലിയ ആനന്ദവുമാണ്. അത് കൊണ്ട് തന്നെ പ്രവർത്തി ദിനമായിരുന്നിട്ടും പിറന്ന മണ്ണിന്റെ ജന്മദിനം നവംബർ ഒന്നിന് ബുധനാഴ്ച തന്നെ ആഘോഷിക്കണമെന്ന് “മാസ്സ്” തീരുമാനിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് മാസ്സ് ടോണ്ടൻ “കേരളപ്പിറവി” ആഘോഷിക്കുന്നത്.
പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി ഫാൻസി ഡ്രസ്, മലയാളം പദ്യം ചൊല്ലൽ, പ്രസംഗങ്ങൾ, കേരളപ്പിറവി ദിന സന്ദേശം, സാംസ്കാരിക സമ്മേളനം, malayaala ഗാനങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഗാനമേള എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങിലെത്തും.
കഠിനപ്രയത്നം കൊണ്ട് ജീവിത വിജയം കൈവരിച്ചവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും നിസ്വാർത്ഥ സേവനത്തിന്റെ മാതൃക സമൂഹത്തിന് പകർന്നു നൽകിയ തിളക്കമാർന്ന വ്യക്തിത്വങ്ങളെയും ആദരിക്കും.
പുരുഷ കേസരി, മഹിളാരത്നം, വിദ്യാപ്രതിഭ, പുരുഷപ്രതിഭ എന്നീ അവാർഡുകൾ എല്ലാ കേരള പിറവി ദിനത്തിലും നൽകിയാണ് ആദരിക്കുക.
വൈകീട്ട് 5 മുതൽ രാത്രി 10 മണി വരെയാണ് ആഘോഷപരിപാടികൾ. മുൻ കേരള മുഖ്യമന്ത്രി ശ്രീ. പട്ടം താണുപിള്ളയെ അനുസ്മരിച്ചു പരിപാടികൾ നടക്കുന്ന ഹാളിന് “പട്ടം താണുപിള്ള നഗർ” എന്ന് നാമകരണം ചെയ്തിരിക്കുന്നു.
തികസിച്ചും കേരളീയ വേഷത്തിലായിരിക്കും ഓരോ അംഗങ്ങളും എന്നതും പ്രത്യേകതയായിരിക്കും.
ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സെക്രട്ടറി ജോമോൻ ജോസും പ്രോഗ്രാം കോർഡിനേറ്റർ ജെഫിൻ ജേക്കബ്ബും അറിയിച്ചു.
വിലാസം:
WESTBAGBOROUGH VILLAGE HALL
TA43EQ
വിശദവിവരത്തിന് വിളിക്കേണ്ട നമ്പറുകൾ: 07414608807 , 07898686649 , 07450269648

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more