1 GBP = 103.61
breaking news

കേരളം സന്തോഷ് ട്രോഫി വീണ്ടെടുത്തു….

കേരളം സന്തോഷ് ട്രോഫി വീണ്ടെടുത്തു….

ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോൾക്കാണ് ബംഗാളിനെ തകർത്തത്

കൊൽകത്ത: സാൾട്ട്​ലേക്ക്​ മൈതാനിയിൽ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്​​ നീങ്ങിയ സന്തോഷ്​ ട്രോഫി ഫൈനൽ മത്സരത്തിൽ ബദ്ധവൈരികളായ ബംഗാളിനെ തകർത്ത്​ കേരളത്തിന്​ ആറാം കിരീടം. പതിനാല്​ വർഷത്തിന്​ ശേഷമാണ് കേരളം​ സന്തോഷ്​ ട്രോഫി കിരീടത്തിൽ മുത്തമിടുന്നത്​. ഫലം: കേരളം 6-4 ബംഗാൾ

93ാം മിനിറ്റിൽ 1-1 എന്ന നിലയിലായിരുന്നു ഇരു ടീമുകളും. എന്നാൽ അധിക സമയത്തി​​​​​​​​​​​​​​​​െൻറ രണ്ടാം പകുതിയിൽ ഇരുടീമുകളും ഒാരോ ഗോളുകൾ വീതം വീണ്ടും അടിച്ചതോടെ 2-2 എന്ന നിലയിൽ സമാസമമായി തന്നെ തുടർന്നു. എന്നാൽ പെനാൽറ്റിയിലേക്ക്​​ നീങ്ങിയതോടെ മത്സരം കേരളത്തി​​​​​​​​​​​​​​െൻറ വരുതിയിലേക്ക്​ വന്നു​. ​​പെനാൽറ്റിയിൽ ​ബംഗാളി​​​​​​​​​​​​​​​​െൻറ ആദ്യത്തെ രണ്ട്​ അവസരങ്ങൾ തടഞ്ഞിട്ട കേരളാ ഗോളി വി. മിഥുനാണ്​ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചത്​.

രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍, സീസണ്‍ എന്നിവര്‍ കേരളത്തിനായി പെനാൽറ്റിയിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ജിതേന്‍ മുര്‍മുവിനെ ഗോള്‍കീപ്പറാക്കി ബംഗാള്‍ ചെറിയൊരു പരീക്ഷണം നടത്തിനോക്കിയെങ്കിലും ഫലം കണ്ടില്ല.


19ാം മിനിറ്റിൽ എം.എസ് ജിതി​​​​​​​​​​​​​​​​​െൻറ ഗോളിലൂടെ ആദ്യ പകുതിയിൽ കേരളം മുന്നിട്ട്​ നിന്നു. പ്രതീക്ഷ തകർത്ത്​ 68ാം മിനിറ്റിൽ ജിതേൻ ബർമൻ ബംഗാളിനായി വലകുലുക്കിയിരുന്നു.

പകരക്കാരനായെത്തിയ ബിപിൻ തോമസ്​​ അധിക സമയത്തിലെ രണ്ടാം പകുതിയിൽ ഗോളടിച്ച്​ കേരളത്തിന്​ അതിനിർണായക ലീഡ്​ നൽകി. എന്നാൽ പ്രതീക്ഷ തുലച്ചുകൊണ്ട്​ ബംഗാൾ തിരിച്ചടിച്ചതോടെയാണ്​ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്​ നയിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more