1 GBP = 104.06

കേരള സർവകലാശാലയിൽ സംഘർഷം, വി.സിയെ പൂട്ടിയിട്ടു

കേരള സർവകലാശാലയിൽ സംഘർഷം, വി.സിയെ പൂട്ടിയിട്ടു

തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.പി.കെ.രാധാകൃഷ്‌ണനെ സിൻഡിക്കേറ്റംഗങ്ങൾ സിൻഡിക്കേറ്റ് ഹാളിൽ പൂട്ടിയിട്ടു. രാവിലെ 10ന് സിൻഡിക്കേറ്റ് യോഗം തുടങ്ങി രണ്ട് അജൻഡകൾ ചർച്ചയ്ക്കെടുത്ത ശേഷമാണ് അദ്ധ്യാപക നിയമനം പരിഗണിച്ചത്. എല്ലാ സിൻഡിക്കേറ്റംഗങ്ങളും ബഹളമുണ്ടാക്കിയതിനെത്തുടർന്ന് യോഗം അവസാനിപ്പിച്ച് പുറത്തേക്ക് പോവാൻ വി.സി ശ്രമിച്ചു. ഇതിനിടെ സിൻഡിക്കേറ്റ് ഹാളിന്റെ രണ്ട് വാതിലുകളും പൂട്ടിയിട്ട് അംഗങ്ങൾ വി.സിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.

രാവിലെ 11ന് തുടങ്ങിയ തടഞ്ഞുവയ്ക്കൽ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയുടെ ഗേറ്റ് തകർത്ത് അകത്തുകയറി. വി.സിയുടെ ഓഫിസീനടുത്തുവരെ ഇവർ എത്തിയിട്ടുണ്ട്. സമരക്കാർ അകത്തുകടന്നിട്ടുണ്ടെന്നും വി.സിയെ സുരക്ഷിതമായി രക്ഷിച്ച് പുറത്ത് എത്തിക്കണമെന്നും ജോയിന്റ് രജിസ്ട്രാർ ഡി.ജി.പി ലോക്‌നാഥ് ബെഹറയോടും സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിനോടും അഭ്യർത്ഥിച്ചു. സർവകലാശാലയ്ക്കുള്ളിൽ പൊലീസുണ്ടെങ്കിലും ഇവർ പ്രശ്‌നത്തിൽ ഇടപെടാതെ നിലയുറപ്പിച്ചിരിക്കുകയാണ്. കൂടുതൽ പൊലീസെത്തി സമരക്കാരെ വിരട്ടിയോടിച്ചു. സമരക്കാർക്കു നേരെ ജലപീരങ്കിയും പ്രയോഗിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more