വരുന്നൂ സര്‍ക്കാര്‍ സേവനങ്ങളെ കോര്‍ത്തിണക്കി കേരള സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്, ആദ്യഘട്ടത്തില്‍ 100 സേവനങ്ങള്‍ ലഭ്യമാക്കും, ഇ-വാലറ്റ് സൗകര്യവും


വരുന്നൂ സര്‍ക്കാര്‍ സേവനങ്ങളെ കോര്‍ത്തിണക്കി കേരള സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്, ആദ്യഘട്ടത്തില്‍ 100 സേവനങ്ങള്‍ ലഭ്യമാക്കും, ഇ-വാലറ്റ് സൗകര്യവും

നോട്ട് നിരോധനത്തിന് പിന്നാലെ കേരള സര്‍ക്കാര്‍ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നു. ബില്ലുകളും നികുതികളും ഫീസുകളും അടയ്ക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനുമുള്ള സൗകര്യം ഇതിലുണ്ടാകും. ഒപ്പം കെഎസ്ഇബി, ജല അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ബില്ലുകളും ഫീസുകളും ആപ്പിലൂടെ അടയ്ക്കാന്‍ സാധിക്കും. ഇ വാലറ്റ് സൗകര്യവും ആപ്പിലുണ്ടാകും. ആദ്യഘട്ടത്തില്‍ നൂറ് സേവനങ്ങളാകും ആപ്പിലൂടെ ലഭ്യമാക്കുക.
ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാന്‍ സാധിക്കും. മാത്രമല്ല നിശ്ചിത തുക ആപ്പില്‍ തന്നെ സൂക്ഷിച്ച് അതിവേഗം ബില്ലുകള്‍ അടയ്ക്കാനായി ഇ വാലറ്റ് സൗകര്യവും ഒരുക്കും. വിവിധ വകുപ്പുകളുടെ വെബ്ബ്‌സൈറ്റില്‍ ഇ പേയ്‌മെന്റ് സംവിധാനമുണ്ടെങ്കിലും ആദ്യമായിട്ടാണ് എല്ലാ സേവനങ്ങളേയും കോര്‍ത്തിണക്കി ഒരു സമഗ്ര മൊബൈല്‍ ആപ്പ് വരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇഗവേണന്‍സ് ഏജന്‍സിയായ ഐടിമിഷനാണ് ആപ്പ് തയ്യാറാക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേരളത്തിലെ കേന്ദ്ര ഏജന്‍സികള്‍ എന്നിവ നല്‍കുന്ന എല്ലാ സേവനങ്ങളും ആപ്പിലൂടെ ലഭിക്കും. കേരളത്തെ കുറിച്ചുള്ള പൊതുവിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആപ്പിന് പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 15,000രൂപ സമ്മാനമായും സര്‍ക്കാര്‍ നല്‍കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317