1 GBP =
breaking news

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് ഔദ്യോഗിക പുനപ്രവേശം ഇന്ന്

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് ഔദ്യോഗിക പുനപ്രവേശം ഇന്ന്

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പുനപ്രവേശം ഇന്ന് ഔദ്യോഗികമായി നടക്കും. കേരള കോണ്‍ഗ്രസ് നേതൃയോഗം രാവിലെ തിരുവനന്തപുരത്ത് ചേരും. 11.30 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ മുന്നണി പ്രവേശം യാഥാര്‍ഥ്യമാകും.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചതോടെ തന്നെ കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പുനപ്രവേശത്തില്‍ തീരുമാനമായിരുന്നു. ഔദ്യോഗിക നടപടികളാണ് ഇന്ന് നടക്കുക, രാവിലെ 9.30 ന് എം എല്‍ എ ഹോസ്റ്റലില്‍ കെ.എം മാണിയുടെ ഓഫീസില്‍ ചേരുന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ മുന്നണി പ്രവേശത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കും. യുഡിഎഫിന്റെ അടിയന്തര നേതൃയോഗ രാവിലെ 11.30 ന് തിരുവനന്തപുരത്ത്ചേരുന്നുണ്ട്. കെ.എം മാണിയും പി ജെ ജോസഫ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതോടെ കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പുനപ്രവേശവും ഔദ്യോഗികമായി പൂര്‍ത്തിയാകും നടക്കും. കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെയും കേരള കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിക്കും.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more