ആദ്യ സെമിയില്‍ ഒരുഗോളടിച്ച് ബ്ലാസ്‌റ്റേഴ്‌സിന് വിജയം


ആദ്യ സെമിയില്‍ ഒരുഗോളടിച്ച് ബ്ലാസ്‌റ്റേഴ്‌സിന് വിജയം

ഐഎസ്എല്‍ മൂന്നാം സീസണിലെ രണ്ടാം സെമിയില്‍ ഡെല്‍ഹി ഡൈനാമോസിനെ ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നുംതാരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് 65-ാം മിനിട്ടില്‍ നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തിലേക്കുള്ള വഴിതുറന്നത്.

ആദ്യപകുതിയില്‍ തന്നെ ഹെയ്തിതാരമായ ബെല്‍ഫോര്‍ട്ട് ഡല്‍ഹിയുടെ വലകുലുക്കിയെങ്കിലും ലൈന്‍സ്മാന്‍ ഗോള്‍ നിഷേധിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ അക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ തന്ത്രപരമായ നീക്കത്തിനൊടുവില്‍ ബെല്‍ഫോര്‍ട്ടിലൂടെ തന്നെ ഗോള്‍ കണ്ടെത്തുകയായിരുന്നു.

പ്രതിരോധത്തിലെ കോട്ടകളായ ഹെങ്ബാര്‍ത്തിന്റേയും ആരോണ്‍ഹ്യൂസിന്റേയും നീക്കങ്ങളിലൂടെ വഴി തുറന്നെടുത്ത് മുന്‍നിരയ്ക്ക് പന്തെത്തിച്ച് കൊടുക്കുന്ന തന്ത്രം ഇക്കുറിയും കോച്ച് സ്റ്റീവ് കോപ്പല്‍ വിജയകരമായി നടപ്പിലാക്കി. മധ്യനിരയിലേക്കും കയറി അക്രമിച്ച് കളിച്ച ഹെങ്ബാര്‍ത്തായിരുന്നു ഇന്നലത്തെ കളിയുടെ ഹീറോ. ഒരു തവണ ഡല്‍ഹിയുടെ ഗോളെന്ന് ഉറപ്പിച്ച പന്ത് ഹെങ്ബാര്‍ത്ത് ഗോള്‍ലൈനില്‍ നിന്നുകൊണ്ട് തലകൊണ്ട് കുത്തിയകറ്റി ടീമിന്റെ രക്ഷകവേഷവും അണിഞ്ഞു.

പ്രതിരോധ നിരയില്‍ നിന്ന് പന്തുമായി മുന്നോട്ട് കുതിച്ചുവന്ന ഹെങ്ബാര്‍ത്ത് നീട്ടിയടിച്ച പന്ത് കാലില്‍ ഏറ്റുവാങ്ങിയ ബെല്‍ഫോര്‍ട്ട് മൈതാനത്തിന്റെ ഇടതുപാര്‍ശ്വത്തിലൂടെ നടത്തിയ കുതിപ്പ് പെനാല്‍റ്റി ബോക്‌സിന് മുന്നില്‍ വച്ച് വലതുകാല്‍ കൊണ്ട് ഒന്ന് നീട്ടിയടിച്ചുകൊണ്ട് ഗോളാക്കി മാറ്റി ലക്ഷ്യം കണ്ടു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates