1 GBP =

കെന്റ് മലയാളികളെ ആനന്ദലഹരില്‍ ആറാടിച്ച് സഹ്യദയയുടെ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റാ 2016 ചരിത്രമായി

കെന്റ് മലയാളികളെ ആനന്ദലഹരില്‍ ആറാടിച്ച് സഹ്യദയയുടെ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റാ 2016 ചരിത്രമായി

ടണ്‍ബ്രിഡ്ജ് വെല്‍സ്: പത്താം വര്‍ഷത്തിലേക്കു കടക്കുന്ന ടണ്‍ ബ്രിഡ്ജ് വെല്‍സിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി. പുതുവത്സരത്തലേന്ന് വാര്‍ഷികാഘോഷങ്ങളുടെയും ഭാഗമായി അണിയിച്ചൊരുക്കിയ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റാ 2016 അക്ഷാര്‍ത്ഥത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ ഉല്‍സവലഹരിയില്‍ ആറാടിച്ചു.

കാതുകള്‍ക്കിമ്പം പകരുന്ന ഗാനങ്ങളും, പൊട്ടിച്ചിരിപ്പിക്കുന്ന തകര്‍പ്പന്‍ സ്‌കിറ്റുകളും, ചടുലനൃത്തചുവടുകളുമായി നാട്ടില്‍നിന്നെത്തിയ മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍മാര്‍ പ്രശാന്ത് കാഞ്ഞരമറ്റവും സംഘവും വേദി കൈയ്യിലെടുത്തപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ന്യൂ ഇയര്‍ രാവാണ് കെന്റിലെ മലയാളികള്‍ക്ക് സഹൃദയ സമ്മാനിച്ചത്.

കൃത്യം അഞ്ചു മണിക്ക് തന്നെ കെന്റിലെ മാറ്റ്ഫീല്ഡിലെ വിലേജ് ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്ന സഹൃദയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കു സെക്രട്ടറിയുടെ അഭാവത്തില്‍ ട്രഷറര്‍ മെജോ തോമസ് ആന്റണി പിന്നമ്പുറം കൈകാര്യം ചെയ്തപ്പോള്‍ നേതൃതം കൊടുത്തത് സഹൃദയ പ്രസിഡന്റ് അജിത്ത് വെണ്‍മണിയാണ്.

യു കെ പ്രവാസി മലയാളികളുടെ സമ്പൂര്‍ണ്ണ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബിലാത്തി പ്രണയം സംവിധാനം ചെയ്ത സകലകലാവല്ലഭന്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ ആയിരുന്നു മുഖ്യാതിഥി. ശ്രീ. ജേക്കബ് കോയിപ്പള്ളിയില്‍ തുടങ്ങി അജിത് കുമാര്‍ വെണ്മണിവരെയുള്ള സഹൃദയയുടെ പത്തുവര്‍ഷത്തെ മുന്‍ പ്രസിഡന്റുമാരും, മെജോ തോമസ് മുതല്‍ ജുബിന്‍ ജേക്കബ് വരെയുള്ള സെക്രട്ടറിമാരും നിലവിലെ കമ്മിറ്റി അംഗങ്ങളും അണിനിരന്ന വേദിയില്‍ നിലവിളക്കു തെളിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമായി. ശ്രീ. കനേഷ്യസ് അത്തിപ്പൊഴിയില്‍ കേക്കു മുറിച്ചാണ് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.

സഹൃദയുടെ ഖജാന്‍ജി മജോ തോമസ് ആന്റണി സ്വാഗതം ആശംസിച്ചപ്പോള്‍, ജോയിന്റ് സെക്രട്ടറി ഇമ്മാനുവേല്‍ ജോര്‍ജ്(ബെന്നി) പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രവര്‍ത്തനസമ്മേളനത്തിനു നന്ദി പ്രകാശിപ്പിച്ചത് വൈസ് പ്രസിഡന്റ് ജെസി ടോമിയാണ്.

ഹൃസ്വവും ഹൃദ്യവുമായ സമ്മേളനത്തിനു ശേഷം സഹൃദയുടെ കൊച്ചു കലാകാരന്മാരും കലാകാരികളും വിവിധയിനം സംഗീതനൃത്ത കലാപരിപാടികളുമായി ആഘോഷരാവിന്റെ സ്പന്ദനനത്തിനു തുടക്കം കുറിച്ചു. പിന്നീട് മാസ്മരിക പ്രകടനവുമായി പ്രശാന്ത് കാഞ്ഞിരമറ്റവും ടീമും കാണികളെ കൈയ്യിലെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. കൃത്യം 11.59 മുതല്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഉള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയപ്പോള്‍ ആര്‍പ്പുവിളികളും ആനന്ദനൃത്തചുവടുകളുമായി കലാകാരന്മാരും കാണികളും ഒരു പോലെ ഉത്സവലഹരിയില്‍ പുതുവര്‍ഷത്തെ വരവേറ്റു. സമയപരിമിതിയുടെ നിയമപരമായ നിയന്ത്രണം അംഗീകരിച്ചു കൊണ്ട് അവസാനിപ്പിച്ചപ്പോള്‍ സഹൃദയര്‍ നിലയ്ക്കാത്ത കയ്യടിയും പൊട്ടിച്ചിരിയും നിറഞ്ഞു നിന്ന് വേദിയില്‍ നിന്നും ആഹ്ലാദാരവങ്ങളോടെയാണ് മടങ്ങിയത്.

യു.കെ മലയാളി അസ്സോസിയേഷനുകളില്‍ സംഘടനാ മിക്കവു കൊണ്ടും, മികച്ച ടീം പ്രവര്‍ത്തനത്താലും മുഖ്യധാരയില്‍ നില്‍ക്കുന്ന അസ്സോസിയേഷനായി പേരെടുത്തിട്ടുള്ള സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിന്റെ നെറ്റിയില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടിയാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റാ 2016 നു ലഭിച്ച ആവേശകരമായ സ്വീകരണം. പങ്കെടുത്ത എല്ലാവര്‍ക്കും മികച്ച ഭക്ഷണം ഒരുക്കിയ സഹൃദയ ഏവരുടെയും മനം നിറച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

ഈ പരിപാടിയുടെ വിജയത്തിനായി ചെറുതും വലുതുമായി പ്രയത്‌നിച്ച എല്ലാവരോടുമുള്ള കടപ്പാടും നന്ദിയും ടീം സഹൃദയക്കു വേണ്ടി പ്രസിഡന്റ് അറിയിച്ചു.
സഹൃദയ അംഗം റോജിന്‍ മാത്യു എടുത്ത കൂടുതല്‍ ഫോട്ടോകള്‍ക്കായി സന്ദര്‍ശിക്കുക, സഹൃദയുടെ ഫേസ് ബുക്ക് പേജ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more