1 GBP = 103.12

പ്രതിഷേധിക്കാന്‍ ലഫ്റ്റനന്റ് ഗവർണറുടെ അനുമതി തേടിയിരുന്നോ ? കെജരിവാളിനെ വിമര്‍ശിച്ച് ഹൈക്കോടതി

പ്രതിഷേധിക്കാന്‍ ലഫ്റ്റനന്റ് ഗവർണറുടെ അനുമതി തേടിയിരുന്നോ ? കെജരിവാളിനെ വിമര്‍ശിച്ച് ഹൈക്കോടതി

ന്യൂഡല്‍ഹി : ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ പ്രതിഷേധം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഹൈക്കോടതി വിമര്‍ശനം. ആരുടെയെങ്കിലും വീട്ടിലോ ഓഫീസിലോ കയറിച്ചെന്ന് പ്രതിഷേധം നടത്താനാവില്ലെന്ന് പറഞ്ഞ കോടതി ഇത്തരമൊരു പ്രതിഷേധത്തിന് ആരാണ് അനുമതി നല്‍കിയതെന്ന ചോദ്യവും ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.

തലസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സര്‍ക്കാരിനോട് നിസഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് മൂലം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍റുടെ വീട്ടിലെത്തിയത്. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറുടെ വീട്ടില്‍ സമരം ആരംഭിക്കുകയായിരുന്നു.സമരം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം എത്തുന്നത്.

നേരത്തെ പ്രതിഷേധം തുടരുന്ന കെജരിവാളിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി മുഖതര്‍ അബ്ബാസ് നഖ്വിയും രംഗത്തെത്തിയിരുന്നു. കെജരിവാളിന് എപ്പോഴും ധര്‍ണകള്‍ മാത്രമാണ്.വേറെയൊന്നും ചെയ്യാനില്ല വല്ലതും ചെയ്യേണ്ടി വരുമ്പോള്‍ സീറോ എന്നാല്‍ ധര്‍ണകളുടെ കാര്യത്തില്‍ ഹീറോ എന്നായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more