1 GBP = 103.68

സിംഗിള്‍ മാര്‍ക്കറ്റ്: ടോറികള്‍ക്കിടയിലെ ഭിന്നത മുതലെടുക്കാന്‍ ലേബര്‍ പാര്‍ട്ടി, സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നതിനെ പിന്തുണച്ചേക്കുമെന്ന് സൂചന

സിംഗിള്‍ മാര്‍ക്കറ്റ്: ടോറികള്‍ക്കിടയിലെ ഭിന്നത മുതലെടുക്കാന്‍ ലേബര്‍ പാര്‍ട്ടി, സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നതിനെ പിന്തുണച്ചേക്കുമെന്ന് സൂചന

സിംഗിള്‍ മാര്‍ക്കറ്റ് വിഷയത്തില്‍ ടോറി നേതാക്കള്‍ക്കിടയിലെ കടുത്ത ഭിന്നത മുതലെടുക്കാന്‍ ലേബര്‍ പാര്‍ട്ടിയുടെ ശ്രമം. സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നതിനെ പിന്തുണച്ചുകൊണ്ട് ഒരു രാഷ്ട്രീയ യുദ്ധത്തിന് തുടക്കമിടാനാണ് ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ ലേബര്‍ പാര്‍ട്ടിയുടെ ബ്രക്‌സിറ്റ് നയങ്ങള്‍ രൂപീകരിക്കുന്നവര്‍ ആരംഭിച്ച് കഴിഞ്ഞതായിട്ടാണ് സൂചന.എന്നാല്‍ ഇത്തരത്തില്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് മൂലം ഫ്രീമൂവ്‌മെന്റും അനുവദിക്കേണ്ടി വരുമെന്ന് ഷാഡോ ബ്രക്‌സിറ്റ് സെക്രട്ടറിയായ കെയര്‍ സ്റ്റാര്‍മാര്‍ വ്യക്തമാക്കി. നിരവധി ലേബര്‍ വോട്ടര്‍മാര്‍ ഫ്രീമൂവ്‌മെന്റിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ തൊഴിലവസരങ്ങളെ സംരക്ഷിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള്ള ഏറ്റവും ദുര്‍ഘടം കുറഞ്ഞ മാര്‍ഗ്ഗമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ പുതിയ നീക്കം ബുദ്ധിപരമല്ലെന്ന അഭിപ്രായം പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. കുടിയേറ്റം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബ്രക്‌സിറ്റിനെ പിന്തുണച്ച പല മേഖലകളിലും ലേബര്‍പാര്‍ട്ടിയുടെ വോട്ടിനെ ഈ നീക്കം ബാധിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രണ്ട് വിഭാഗത്തേയും ഒരുമിച്ച് നിര്‍ത്തികൊണ്ടുള്ള ഒരു നീക്കത്തിനാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിയന്‍ ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ലേബര്‍ പാര്‍ട്ടി തങ്ങളുടെ ബ്രക്‌സിറ്റ്് നയത്തില്‍ നിന്ന് പിന്നാക്കം പോവുകയല്ലെന്നും ബ്രക്‌സിറ്റ് വിഷയത്തില്‍ കുറച്ച് കൂടി നയപരവും പ്രായോഗികവുമായ ഒരു നിലപാട് സ്വീകരിക്കുകയാണ് എന്നും കോര്‍ബിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ബ്രസ്സല്‍സുമായുള്ള അടുത്തഘട്ട വിലപേശല്‍ ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിക്കാനിരിക്കവേയാണ് ലേബര്‍ പാര്‍ട്ടി ബ്രക്‌സിറ്റ് നയത്തില്‍ മാറ്റവുമായി രംഗത്ത് എത്തിയിരിക്കുന്നത്. യുകെ ട്രാന്‍സിഷന്‍ പീരീഡില്‍ സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും തുടരുന്നതിനെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ബ്രക്‌സിറ്റ് പദ്ധതിയില്‍ കുറച്ചൂകുടി വ്യക്തത കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് ലേബര്‍ പാര്‍ട്ടിയുടെ ബ്രക്‌സിറ്റ് ടീം അറിയിച്ചു. ഇയു കുടിയേറ്റം സംബന്ധിച്ച് ലേബര്‍ പാര്‍ട്ടിയുടെ നയത്തില്‍ വ്യക്തതയില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

രണ്ടോ മൂന്നോ വര്‍ഷം നീളുന്ന ട്രാന്‍സിഷന്‍ പീരീഡിലെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് കെയ് ര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. ട്രാന്‍സിഷന്‍ പീരിഡില്‍ കസ്റ്റംസ് യൂണിയനിലും സിംഗിള്‍ മാര്‍ക്കറ്റിലും തുടരുന്നത് മൂലം ഈ കാലഘട്ടത്തില്‍ ഇസിജെയുടെ അധികാര പരിധിയും ഒപ്പം ഫ്രീമൂവ്‌മെന്റും അംഗീകരിക്കേണ്ടി വരുമെന്ന് സ്റ്റാര്‍മര്‍ ഒബ്‌സര്‍വറില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. യൂറോപ്പുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ലേബര്‍നേതാക്കളുടെ വിജയമായി ഇതിനെ വിഗദ്ധര്‍ വിലയിരുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more