1 GBP = 104.04
breaking news

നന്ദന്‍കോട്ട് കൂട്ടക്കൊല: കേഡല്‍ 26വരെ റിമാന്റില്‍; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കും

നന്ദന്‍കോട്ട് കൂട്ടക്കൊല: കേഡല്‍ 26വരെ റിമാന്റില്‍; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കും

തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൂട്ടക്കൊല നടത്തിയ കേഡല്‍ ജീന്‍സണ്‍ രാജയെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് കോടതിയില്‍ ഹാജരാക്കി. ഈ മാസം 26വരെ കേഡലിനെ റിമാന്റ് ചെയ്തു. കൂട്ടക്കൊലക്കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ചതിനാല്‍ പൊലീസ് കേഡലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. ജാമ്യം നേടി കേഡല്‍ പുറത്തിറങ്ങാതിരിക്കാന്‍ 90ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ തീരുമാനം.

കൂട്ടക്കൊലയ്ക്ക് ശേഷം ചെന്നൈയിലേക്ക് കടന്നശേഷം കേഡല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. അസി.കമ്മിഷണര്‍ കെ.ഇ.ബൈജുവിന്രെ നേതൃത്വത്തിലുള്ള സംഘം കേഡലിനെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകങ്ങള്‍ നടത്തിയ ശേഷം മുറി വൃത്തിയാക്കാന്‍ ഡെറ്റോളും ലോഷനും വാങ്ങിയ നന്ദന്‍കോട്ടെ മെഡിക്കല്‍ സ്‌റ്റോറിലും കൊലയ്ക്ക് ശേഷവും കേഡല്‍ അഞ്ച് ഭക്ഷണപ്പൊതികള്‍ വീതം വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ പാളയത്തെ ഭക്ഷണശാലയിലുമെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ദിവസം മൂന്നുനേരവും അഞ്ചുപേര്‍ക്കുള്ള ഭക്ഷണം ഇയാള്‍ വരുത്തിക്കുകയായിരുന്നു. പാളയത്തെ ഭക്ഷണശാലയിലെ ജീവനക്കാരനാണ് നന്ദന്‍കോട്ടെ വീട്ടില്‍ കേഡലിന് ഭക്ഷണമെത്തിച്ചത്. ഈ ജീവനക്കാരനും കേഡലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ എട്ടിനാണ് നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ വീട്ടില്‍ ഡോ. ജീന്‍ പത്മ, പ്‌റൊഫ. രാജ തങ്കം, കരോലിന്‍, ലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടക്കൊലയ്ക്ക് മുന്‍പ് ഇവര്‍ക്ക് ഭക്ഷണത്തില്‍ വിഷംകലര്‍ത്തി നല്‍കിയിരുന്നോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാസപരിശോധനാ ഫലങ്ങള്‍ ലഭ്യമായാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more