1 GBP = 103.95

കൂട്ടക്കൊല നടത്തിയത് സാത്താന്‍ സേവയുടെ ഭാഗമായി; ആസ്‌ട്രേലിയയിലെ ഐ ടി ഉദ്യോഗസ്ഥന്റെ മൊഴി കേട്ട് ഞെട്ടലോടെ അന്വേഷണ സംഘം

കൂട്ടക്കൊല നടത്തിയത് സാത്താന്‍ സേവയുടെ ഭാഗമായി; ആസ്‌ട്രേലിയയിലെ ഐ ടി ഉദ്യോഗസ്ഥന്റെ മൊഴി കേട്ട് ഞെട്ടലോടെ അന്വേഷണ സംഘം

നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജീന്‍സണ്‍ രാജിനെ ചോദ്യംചെയ്തപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് താന്‍ നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. പ്രതി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷമാകും വിശദമായ ചോദ്യംചെയ്യല്‍.

കേഡലിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആര്‍.എം.ഒ. ഡോ. ജീന്‍ പദ്മ (58), മകളും എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയുമായ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്തെ നന്തന്‍കോട് ബെയ്ന്‍സ് കോമ്ബൗണ്ട് റെസിഡന്റ്‌സ് അസോസിയേഷനിലെ വീട്ടില്‍ ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുടുംബാംഗങ്ങള്‍ അറിയാതെ പത്ത് വര്‍ഷത്തിലേറെയായി താന്‍ സാത്താന്‍ സേവ നടത്തുകയായിരുന്നെന്ന് കേഡല്‍ ജീന്‍സണ്‍ പൊലീസിന് മൊഴിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടില്‍ എത്തിയശേഷം ഇന്റര്‍നെറ്റിലൂടെയാണ് സാത്താന്‍ സേവയുടെ ഭാഗമായതെന്നും ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താന്‍ നടത്തിയതെന്നും കേഡല്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. വീട്ടില്‍ ചെകുത്താന്‍ സേവയാണ് നടത്തിയത്. ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തല്‍ പരീക്ഷിക്കുകയായിരുന്നു. വീട്ടുകാരെ അടിച്ച് കൊലപ്പെടുത്താനായി ഓണ്‍ലൈനിലൂടെ ഇതിനായി മഴു വാങ്ങിയതായും ഇയാള്‍ ഡിസിപി അരുള്‍ ബി കൃഷ്ണയോട് സമ്മതിച്ചതായാണ് വിവരം.

പ്രതി കേഡല്‍ ജീന്‍സണ്‍ രാജിയുടെ ഈ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിയെ രഹസ്യമായി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more