1 GBP = 103.91

മാനവ സ്‌നേഹത്തിന്റെ പതാക വാഹകരാകാന്‍ നമുക്കണി ചേരാം; ജെയിംസ് ജോസിനായി സ്റ്റെം സെല്‍ കാമ്പയിന്‍: കെ.സി.എ.എം ഈസ്റ്റര്‍ ആഘോഷം ഇന്ന്….

മാനവ സ്‌നേഹത്തിന്റെ പതാക വാഹകരാകാന്‍ നമുക്കണി ചേരാം; ജെയിംസ് ജോസിനായി സ്റ്റെം സെല്‍ കാമ്പയിന്‍: കെ.സി.എ.എം ഈസ്റ്റര്‍ ആഘോഷം ഇന്ന്….

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികളും, ജെയിംസ് ജോസിനായുള്ള സ്റ്റെം സെല്‍ ക്യാമ്പും ഇന്ന് (ശനി) നടക്കും. സെയില്‍മൂര്‍ കമ്യൂണിറ്റി സെന്ററില്‍ ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 2 .30 ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിയന്‍ റെവ.ഡോ ലോനപ്പന്‍ അറങ്ങാശേരി ദിവ്യബലിയില്‍ കാര്‍മ്മികനാകും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബ്, റെവ.ഡോ ലോനപ്പന്‍ അറങ്ങാശേരി എന്നിവര്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു അഭിസംബോധന ചെയ്യും. സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തും. കലാപരിപാടികള്‍ക്കും, ഗാനമേളക്കും തുടക്കമാകും.

.ഇതേസമയം ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച ജെയിംസ് ജോസിനായി ഉപഹാറിന്റെ നേതൃത്വത്തില്‍ സ്റ്റെം സെല്‍ കാമ്പയിനും നടക്കും. ഒരു ജീവന്‍ രക്ഷിക്കാന്‍ നമുക്കുള്ള കടമ മറക്കാതെ; മാഞ്ചസ്റ്ററിലോ പരിസര പ്രദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കില്‍ ദയവായി വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയുള്ള സമയങ്ങളില്‍ എപ്പോഴെങ്കിലും ഇവിടെത്തി രണ്ടു മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന സ്വാബ് ശേഖരണത്തില്‍ പങ്കാളികള്‍ ആകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഓള്‍ഡാം ബെന്നിയുടെ നേതൃത്വത്തിലുള്ള ഗായകരാണ് പരിപാടിയില്‍ സംഗീതവിരുന്ന് ഒരുക്കുക. വിവിധങ്ങളായ പരിപാടികളെ തുടര്‍ന്ന് സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

ഈസ്റ്റര്‍ ആഘോഷപരിപാടിയിലും ജെയിംസ് ജോസിനായുള്ള സ്റ്റെം സെല്‍ കാമ്പയിനിലും പങ്കെടുക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ജിനോ ജോസഫ് സ്വാഗതം ചെയ്യുന്നു.

വേദിയുടെ വിലാസം:-

SALE MOOR COMMUNITY HALL,
NORRIS ROAD,
SALE,
M33 2TN

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more