1 GBP = 103.97
breaking news

കേരള കൾച്ചറൽ അസോസിയേഷൻ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 8ന്….

കേരള കൾച്ചറൽ അസോസിയേഷൻ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 8ന്….

സോബിച്ചൻ കോശി

ഇരുൾ വീഴും പാതയിൽ മെഴുകുതിരിനാളം തെളിയുന്ന ഉയിർത്തെഴുന്നേൽപ്പിന്റെ മഹത്വം വാഴ്ത്തിപ്പാടുന്ന ഈസ്റ്ററിന്റെയും നിലവിളക്കും നിറദീപവും നിറനാഴിയും കൊന്നപ്പൂവും കണിവെള്ളരിയും തളികയിലേന്തി ഐശ്വര്യവും സമൃദ്ധിയും കണി കാണുവാനായി കാത്തിരിക്കുന്ന വിഷുവിന്റെയും ആഘോഷങ്ങൾ ഈ മാസം എട്ടിന് ഞായറാഴ്ച ആറ്‌ മണിക്ക് സ്റ്റോക്ക് ഓൺ ട്രെൻഡിലെ ട്രെൻഡ് വാലിലുള്ള ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പായ ദി ഡൊമിനിക് യുകെയുടെ ശ്രുതിലയ താളാത്മകമായ അതിമനോഹരമായ ഗാനമേള ഉണ്ടായിരിക്കുന്നതാണ്.
കേരള കൾച്ചറൽ അസോസിയേഷൻ സ്റ്റോക്ക് ഓൺ ട്രെൻഡിലും സജീവ പ്രവർത്തകർ അണിയിച്ചൊരുക്കുന്ന വിവിധയിന കലാപരിപാടിക അരങ്ങേറുന്നതാണ്. വാർഷിക റിപ്പോർട്ടും പൊതുതിരഞ്ഞെടുപ്പും തുടർന്ന് യുകെയിലെ പ്രമുഖ കേറ്ററിംഗ് സർവീസിന്റെ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയിലേക്ക്‌ നല്ലവരായ എല്ലാ മലയാളികളെയും ക്ഷണിച്ചു കൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more