1 GBP =
breaking news

കെസിഎ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം പ്രൗഡോജ്ജ്വലമായി…

കെസിഎ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം പ്രൗഡോജ്ജ്വലമായി…

സോബിച്ചൻ കോശി
മഞ്ഞു പെയ്തിറങ്ങുന്ന മാസത്തിൽ മനുഷ്യസാഗരത്തിൽ കെസിഎ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഏവർക്കും മറക്കാനാകാത്ത മധുര സ്മരണകളായി. ശനിയാഴ്ച വൈകീട്ട് അഞ്ചരക്ക് കുട്ടികളുടെ കലാകായിക മത്സരങ്ങളോട് കൂടി തുടക്കമിട്ട ആഘോഷം കെസിഎ പ്രസിഡന്റ് സോബിച്ചൻ കോശി ഉത്‌ഘാടനം ചെയ്തു. യോഗത്തിൽ സെക്രട്ടറി ബിന്ദു സുരേഷ് സ്വാഗതവും ജെയിംസ് മൈലപ്പറമ്പിൽ ക്രിസ്തുമസ് സന്ദേശവും നൽകി. ഡീക്ക് ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി.
തുടർന്ന് സ്കൂൾ ഓഫ് കെസിഎയുടെ നടനനാട്യ വിസ്മയം കണ്ണഞ്ചിപ്പിക്കും വിധം അരങ്ങ് തകർത്തു. യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പിന്റെ ഗാനസ്മൃതിയിൽ സ്റ്റോക്ക് ഓൺ ട്രെൻഡിലെ സംഗീത പ്രേമികൾ സായൂജ്യമടഞ്ഞു. നാവിൽ രുചിയേറും സ്നേഹവിരുന്ന് കൂടിയായപ്പോൾ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം അതിന്റെ പരിസമാപ്തിയിൽ എത്തി. ജനപങ്കാളിത്തം കൊണ്ട് ഈ ആഘോഷം ഒരു വൻ വിജയമാക്കി തീർത്ത എല്ലാ സ്റ്റോക്ക് മലയാളികൾക്കും കെസിഎ നന്ദി രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more