1 GBP = 104.12

ചെണ്ടമേളവും പുലിക്കളിയും ഓണപ്പാട്ടും തിരുവാതിരയും ഗാനമേളയും വടംവലിയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയ കെസിഎയുടെ ഓണാഘോഷത്തിന് പ്രൗഢഗംഭീരമായ പരിസമാപ്തി….

ചെണ്ടമേളവും പുലിക്കളിയും ഓണപ്പാട്ടും തിരുവാതിരയും ഗാനമേളയും വടംവലിയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയ കെസിഎയുടെ ഓണാഘോഷത്തിന് പ്രൗഢഗംഭീരമായ പരിസമാപ്തി….

എല്‍സു ജോണ്‍

ചെണ്ടമേളവും പുലിക്കളിയും ഓണപ്പാട്ടും തിരുവാതിരയും ഗാനമേളയും വടംവലിയും ഓണസദ്യയും നിറഞ്ഞ ആഘോഷദിനം. അതായിരുന്നു കെസിഎയുടെ രണ്ടാമത്തെ ഓണാഘോഷദിനം. ഉച്ചക്ക് ഏതാണ്ട് 12.30 ഓടെ ക്രിപ്റ്റ് സ്‌കൂളിന്റെ കാര്‍ പാര്‍ക്കില്‍ നിന്നും നാദബ്രഹ്മം സൃഷ്ട്ടിക്കുന്ന ചെണ്ടമേളത്തിന്റെയും കേസിലെ മങ്കമാരുടെ താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോട് കൂടി മാവേലി തമ്പുരാനെ സ്റ്റേജിലേക്ക് ആനയിച്ചു ഉത്ഘാടന കര്‍മ്മത്തിന് തുടക്കം കുറിച്ചു.

പ്രസിഡന്റ് ജോണ്‍സന്‍ എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സെക്രട്ടറി ജോജി തോമസ്, വൈസ് പ്രസിഡന്റ് ബിജി സജസ്, ഫാദര്‍ ജോസ് പൂവാനിക്കുന്നേല്‍, മാവേലി എന്നിവര്‍ സ്ഥാനം പിടിച്ചു.

സെക്രട്ടറി ജോജി തോമസ് സ്വാഗതവും തുടര്‍ന്ന് പ്രസിഡന്റിന്റെ ആശംസാ പ്രസംഗത്തിന് ശേഷം മാവേലി നിലവിളക്കില്‍ തിരി കൊളുത്തി. ഫാദര്‍ ജോസിന്റെ പ്രസംഗത്തോട് കൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും വടംവലിക്ക് ശേഷം കെസിഎയുടെ പാചക വിദഗ്ധര്‍ ഒരുക്കിയ രുചികരവും വിഭവസമൃദ്ധവുമായ ഓണസദ്യ കഴിച്ചു.

ഏതാണ്ട് 4 മണിയോട് കൂടി കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. നാനാജാതി മതസ്ഥരുടെ ഇമ്പവും ഈണവുമാര്‍ന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കി കെസിഎയുടെ യുവതാര നിര കാഴ്ച വച്ച ഓപ്പണിങ് ഡാന്‍സ് ശ്രദ്ധ പിടിച്ചു പറ്റി. ചുരുക്കത്തില്‍ പറഞ്ഞാല്‍ അത് ഒരു ഓണസന്ദേശമായി മാറി. മാവേലി വാണീടുന്ന കാലം മാനുഷരെല്ലാരും ഒന്നായിരുന്നുവെന്നതിന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു നൃത്തം. തുടര്‍ന്ന് കലാപ്രതിഭയായിരുന്ന ഫ്രാങ്ക്ളിന്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ദിനരാത്രങ്ങള്‍ പരിശീലനം നേടിയ കെസിഎയുടെ കുരുന്നുകള്‍ മുതല്‍ യുവതാര നിര വരെ തകര്‍ത്ത് നൃത്തമാടി ഓണാഘോഷത്തിന്റെ മാറ്റ് പത്തരമാറ്റാക്കി ഉയര്‍ത്തി.

തുടര്‍ന്ന് വൈസ് പ്രസിഡന്റ് ബിജി സജൂസ് ഓണാഘോഷത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചതിന് ശേഷം സില്‍സിലാ ഓര്‍ക്കസ്ട്രയുടെ ഒരു പിടി ഗാനങ്ങളോട് കൂടി കെസിഎയുടെ ആഘോഷരാവില്‍ എല്ലാവരും മതിമറന്ന് തകര്‍ത്താടി. മാവേലി മന്നന്റെ സമാധാനവും സന്തോഷവും സമ്പദ് സമൃദ്ധിയും നിറഞ്ഞ ഒരായിരം ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് അടുത്ത വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കാന്‍ ഒരു നല്ല ശുഭ പ്രതീക്ഷയോട് കൂടി കെസിഎയുടെ 2017 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശീല വീണു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more