1 GBP =

ദിലീപിന് പിന്നാലെ കാവ്യയ്ക്കും നിരാശ; ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി

ദിലീപിന് പിന്നാലെ കാവ്യയ്ക്കും നിരാശ; ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി.
കാവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതു സംബന്ധിച്ച് ഹൈക്കോടതി പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതു ലഭിച്ച ശേഷമാകും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക. ഹര്‍ജി ഏത് ദിവസം പരിഗണിക്കുമെന്ന് ഓപ്പണ്‍ കോടതിയില്‍ പ്രഖ്യാപിച്ചില്ല.

കേസില്‍ കാവ്യയ്‌ക്കെതിരെ അന്വേഷണം തുടരുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേസമയം, കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നാലാം തവണയും ജാമ്യമില്ല. ആദ്യം അങ്കമാലി മജിസ്‌ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. നാദിര്‍ഷയുടെ ജാമ്യാപേക്ഷ 25ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more