1 GBP =
breaking news

ഉള്ളതും ഇല്ലാത്തതും അവള്‍ വിളിച്ചു പറഞ്ഞു, സിദ്ധിഖ് ശാസിച്ചിരുന്നതായും കാവ്യ മാധവന്‍

ഉള്ളതും ഇല്ലാത്തതും അവള്‍ വിളിച്ചു പറഞ്ഞു, സിദ്ധിഖ് ശാസിച്ചിരുന്നതായും കാവ്യ മാധവന്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെ മൊഴി പുറത്ത്.

നടി ആക്രമിക്കപ്പെട്ട വിവരം ദിലീപ് അറിഞ്ഞത് രാവിലെയാണെന്നും, പള്‍സര്‍ സുനിയെ ഒരു പരിചയവും ഇല്ലെന്നും കാവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

നടി ഇല്ലാത്ത കാര്യങ്ങള്‍ ഇമാജിന്‍ ചെയ്ത് പറയുന്ന ആളാണെന്നും, ദിലീപും മഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം നടിയാണെന്നും കാവ്യാ മാധവന്‍ പറഞ്ഞു.

മാത്രമല്ല, ദിലീപിനെയും തന്നെയും മോശമായി നടി ചിത്രീകരിച്ചെന്നും, അനാവശ്യ സംസാരങ്ങള്‍ക്ക് സിദ്ധിഖ് നടിയെ ശാസിച്ചിരുന്നുവെന്നും കാവ്യ വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more