1 GBP = 103.12

നിറകണ്ണുകളോടെ കാവ്യയും മീനാക്ഷിയും; കൂടിക്കാഴ്ച ദിലീപിനെ കരയിച്ചു സന്ദര്‍ശനം ഇരുപത് മിനിറ്റോളം നീണ്ടുനിന്നു

നിറകണ്ണുകളോടെ കാവ്യയും മീനാക്ഷിയും; കൂടിക്കാഴ്ച ദിലീപിനെ കരയിച്ചു  സന്ദര്‍ശനം ഇരുപത് മിനിറ്റോളം നീണ്ടുനിന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തി.ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലില്‍ വൈകിട്ട് നാലോടെയായിരുന്നു കൂടിക്കാഴ്ച. കാവ്യയുടെ പിതാവ് മാധവന്‍, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരും ജയിലിലെത്തി.

കാവ്യ എത്തുന്നതിന് മുമ്പായി നാദിര്‍ഷയാണ് ജയിലിലെത്തിയത്. നാദിര്‍ഷാ വന്നുപോയതിന് ശേഷമാണ് കാവ്യയും അച്ഛനും മീനാക്ഷിയും എത്തിയത്. സ്വാഭാവികമായ കൂടിക്കാഴ്ച മാത്രമായിരുന്നു എന്നാണ് പുറത്തെത്തിയ നാദിര്‍ഷ പറഞ്ഞത്.

കാവ്യയും മീനാക്ഷിയും ജയിലിലെത്തി തന്നെ കാണരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് ഇവര്‍ വൈകിട്ട് ജയിലില്‍ എത്തിയത്. കൂടിക്കാഴ്ചയില്‍ ദിലീപിന് മുന്നില്‍ വെച്ച് ഇരുവരും കരഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. നിറകണ്ണുകളോടെയാണ് കാവ്യയും നാക്ഷിയും ജയിലില്‍ നിന്നും പുറത്തെത്തിയത്. കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. അറസ്റ്റിന് ശേഷം ആദ്യമായാണ് ദിലീപ് മകളെയും ഭാര്യയെയും കാണുന്നത്. നേരത്തെ അമ്മയും സഹോദരന്‍ അനൂപും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

കേസില്‍ ഏറെ വിവാദമായ ‘മാഡ’ത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാവ്യാ മാധവന്‍ പ്രതികരിച്ചില്ല. കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, തന്റെ ‘മാഡം’ കാവ്യ മാധവന്‍ ആണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് കാവ്യ ജയിലിലെത്തിയത്. കൂടാതെ ജയില്‍ പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകില്ല എന്ന നിഗമനത്തിലായിരുന്നും കാവ്യയും സംഘവും ഉണ്ടായിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more