1 GBP = 102.92
breaking news

കാവ്യയെ വെച്ച് ദിലീപിനെ കുടുക്കാമെന്ന് കരുതേണ്ട, ഇനി അതുനടക്കില്ല? കേസിലെ പ്രധാനസാക്ഷി മൊഴിമാറ്റി!

കാവ്യയെ വെച്ച് ദിലീപിനെ കുടുക്കാമെന്ന് കരുതേണ്ട, ഇനി അതുനടക്കില്ല?  കേസിലെ പ്രധാനസാക്ഷി മൊഴിമാറ്റി!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വഴിത്തിരിവ്. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാള്‍ മൊഴി മാറ്റി. പള്‍സര്‍ സുനി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയെന്ന് പൊലീസിന് മൊഴി നല്‍കിയ കാവ്യയുടെ െ്രെഡവറാണ് ഇപ്പോള്‍ മൊഴി മാറ്റിയിരിക്കുന്നത്.

കാവ്യാ മാധവന്റെ ഇപ്പോഴത്തെ െ്രെഡവര്‍ സുനില്‍ ആലപ്പുഴയിലുള്ള മുന്‍ ജീവനക്കാരന്റെ വീട്ടിലെത്തിയ ശേഷമാണ് ഇയാള്‍ മൊഴി മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ കാവ്യയുടെ െ്രെഡവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌തേക്കുമെന്നും സൂചനകള്‍ ഉണ്ട്.

നേരത്തേ കാവ്യയുടെ സ്ഥാ!പനമായ ലക്ഷ്യയില്‍ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്നും അതിന്റെ വകയായി പണം കൈപറ്റിയെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more