breaking news

കാവ്യാമാധവന്‍ ഒളിവിലോ?

കാവ്യാമാധവന്‍ ഒളിവിലോ?

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കേസില്‍ നടന്‍ ദിലീപിനും സംവിധായകന്‍ നാദിര്‍ഷയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാക്കനാടുള്ള ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തി.

പൊലീസിന്റെ പരിശോധനയില്‍ സിസിടിവി ദ്രശ്യങ്ങളിലെ വസ്തുത തിരിച്ചറിയുന്നതിനായി ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കേസില്‍ കാവ്യയ്‌ക്കോ കാവ്യയുടെ അമ്മയ്‌ക്കോ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ , പൊലീസിന് ഈ സംശയം നിലനില്‍ക്കുമ്പോഴും കാവ്യയെ കുറിച്ച് യാതോരു വിവരവുമില്ല. ഷോപ്പില്‍ പരിശോധനക്കായി പൊലീസ് എത്തിയപ്പോഴും അതിനു മുമ്പും കാവ്യയുടെ യാതോരു വിവരവും ലഭിച്ചില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ദിലീപിനൊപ്പവും കാവ്യയില്ലെന്നാണു വിവരം.

അങ്ങേയറ്റം സെന്‍സേഷണലായി കേസ് മുന്നോട്ടു പോകുന്നതിനിടയാണു കാവ്യയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. കാവ്യയും അമ്മയും ഒളിവിലാണെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ . ഇരുവരുടെയും ഈ ഒളിച്ചോട്ടം എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, ദിലീപ് ആലുവയിലെ വീട്ടിലുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഇദ്ദേഹത്തിനു ജില്ലവിട്ടു പോകാന്‍ നിയന്ത്രണങ്ങളുണ്ട്.

കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് കാവ്യ മാറി നില്‍ക്കുന്നത്. തനിക്കു സംഭവത്തില്‍ പങ്കില്ലെന്ന് ഇവര്‍ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞെന്നും വിവരമുണ്ട്. നടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നതും പരിഗണനയിലുണ്ട്.

നടിയെ ആക്രമിക്കുന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചത് അപ്പുണ്ണിയുമായി അടുപ്പമുള്ളവരെ

നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ കിട്ടി, അന്വേഷണം അന്തിമഘട്ടത്തിലേക്ക്, അറസ്റ്റ് ഉടന്‍

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more