1 GBP = 103.21

കാവേരി നദീജല തര്‍ക്കത്തിൽ സുപ്രീം കോടതി വിധി : കര്‍ണാടത്തിന് അധികജലം; തമിഴ്നാടിന് തിരിച്ചടി ; ​കേരളത്തിനും പുതുശ്ശേരിക്കും മാറ്റമില്ല

കാവേരി നദീജല തര്‍ക്കത്തിൽ സുപ്രീം കോടതി വിധി : കര്‍ണാടത്തിന് അധികജലം; തമിഴ്നാടിന് തിരിച്ചടി ; ​കേരളത്തിനും പുതുശ്ശേരിക്കും മാറ്റമില്ല

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിനുള്ള അധികജലം 177 ടിഎംസി കുറച്ചും 14.75 ടിഎംസി ജലം കര്‍ണാടകത്തിന് കൂടുതല്‍ കൈവശം വെയ്ക്കാമെന്നും സുപ്രീം കോടതി വിധിച്ചു. ദീര്‍ഘകാലമായി ഇരു സംസ്ഥാനങ്ങളും തമ്മില്‍ നടത്തുന്ന തര്‍ക്കത്തില്‍ നേരത്തേ തമിഴ്‌നാടിന് 192 ടിഎംസി ജലം ആയിരുന്നു അധികജലം ട്രിബൂണല്‍ വിധിച്ചിരുന്നത്. ഇത് സുപ്രീംകോടതി ഭേദഗതി ചെയ്യുകയായിരുന്നു.

കേസില്‍ കക്ഷികളായ പുതുച്ചേരിക്കും കേരളത്തിനും നല്‍കുന്ന ജലത്തിന്റെ അളവില്‍ മാറ്റമില്ല. കേരളത്തിന് 30 ടിഎംസിയും പുതുശ്ശേരിക്ക് ഏഴ് ടിഎംസി ജലവും പഴയത് പോലെ തുടരും. വിധിയെ കര്‍ണാടക സ്വാഗതം ചെയ്തു. നേരത്തേ തമിഴ്നാടിന് 419 ടിഎംസിയായിരുന്നു ട്രൈബ്യൂണല്‍ വിധിച്ചത്. ഇത് 404.25 ടിഎംസിയായിട്ടാണ് കുറയുന്നത്. പകരം 177.25 ടിഎംസി അധികജലം നല്‍കിയാല്‍ മതിയെന്നാണ് പുതിയ വിധി. ഇതോടെ 14.75 ടിഎംസി ജലം കര്‍ണാടകത്തിന് കൂടുതല്‍ കൈവശം വെയ്ക്കാനാകും. ഇത് കര്‍ണാടത്തിലെ കുടിവെള്ള പ്രശ്നത്തിന് കൂടുതല്‍ ഗുണകരമാകും.

രണ്ടു സംസ്ഥാനങ്ങളെയും ഒരു പോലെ കണ്ടുള്ള വിധിയെന്ന് കര്‍ണാടകാ അഭിഭാഷകന്‍ പ്രതികരിച്ചത്. വിധിയെ അവര്‍ സ്വാഗതം ചെയ്തു. കാവേരി നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണലി​ന്റെ 2007 ലെ വിധിക്കെതിരേയായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കപ്പെട്ടിരുന്നത്. കര്‍ണാടകത്തിലെ കര്‍ഷകരും തമിഴ്‌നാട്ടിലെ കര്‍ഷകരും കൃഷികാര്യങ്ങള്‍ക്കും ജലസേചനത്തിനുമായി ഏറെ ആശ്രയിക്കുന്നത് കാവേരിയെയാണ്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. തമിഴ്നാടിന് കനത്ത തിരിച്ചടിയായിരിക്കുന്ന വിധിയെക്കുറിച്ച് പക്ഷേ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിര്‍ത്തി കടന്നു പോകുന്ന ബസുകളും താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിയിരുന്നു. പക്ഷേ ഇതുവരെ രണ്ടു സംസ്ഥാനങ്ങളിലും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more