1 GBP = 103.70

ഇന്ത്യൻ വിദ്യാർത്ഥിയുടെ വ്യാജ ചിത്രം: പാക് സൈന്യത്തിന്റെ ട്വിറ്റർ പൂട്ടിച്ചു

ഇന്ത്യൻ വിദ്യാർത്ഥിയുടെ വ്യാജ ചിത്രം: പാക് സൈന്യത്തിന്റെ ട്വിറ്റർ പൂട്ടിച്ചു

ഇസ്ളാമാബാദ്: അന്തരാഷ്ട്ര തലത്തിൽ വീണ്ടുമൊരിക്കൽ കൂടി പാകിസ്ഥാൻ നാണംകെട്ടു. ഇന്ത്യാക്കാരിയായ വിദ്യാർത്ഥിനിയുടെ വ്യാജചിത്രം ഉപയോഗിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തിയതിനെ തുടർന്നാണ് പാക് സൈന്യത്തിന്റെ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയത്.
താനൊരു ഇന്ത്യാക്കാരിയാണെന്നും ഭരണഘടനയുടെ മതേതര മൂല്യങ്ങൾക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും എഴുതിയ പ്ളക്കാർഡുമായി ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ കവൽപ്രീത് കൗറിന്റെ ചിത്രമാണ് മോർഫ് ചെയ്ത് പാകിസ്ഥാൻ ഉപയോഗിച്ചത്. ‘ഞാനൊരു ഇന്ത്യാക്കാരിയാണ്. എന്നാൽ ‌‌ഞാൻ ഇന്ത്യയെ വെറുക്കുന്നു. നാഗന്മാർ,​ കാശ്‌മീരികൾ,​ മണിപ്പൂരുകാർ,​ ഹൈദരബാദുകാർ,​ മിസോറാം സ്വദേശികൾ അങ്ങനെ നിരവധി പേരുടെ ഒരു കോളനിയാണ് ഇന്ത്യ’ എന്നാണ് പ്ളക്കാർഡിലെ വാചകങ്ങൾക്ക് പകരം പാകിസ്ഥാൻ എഴുതിച്ചേർത്തത്.

പാകിസ്ഥാന്റെ അമളികൾ പൊളിച്ചടുക്കാൻ കഴുകൻ കണ്ണുകളുമായി നോക്കിയിരുന്ന ഇന്ത്യാക്കാർ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി ട്വിറ്ററിന് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതിനിടെ ചിത്രം വ്യാജമാണെന്ന് മനസിലായ പാക് പ്രതിരോധ വൃത്തങ്ങൾ വിവാദ ചിത്രം നീക്കി. എന്നാൽ പേജിനെതിരെ പരാതി ഉയർന്നതോടെ അക്കൗണ്ട് ട്വിറ്റർ അധികൃതർ പൂട്ടുകയായിരുന്നു. പാക് സൈന്യത്തിന്റെ ഔദ്യോഗിക അക്കൗണ്ടല്ലെങ്കിലും പാക് സൈനികർ അംഗങ്ങളായിട്ടുള്ള സൈനിക ഫോറത്തിന്റെതാണ് ഇത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more