1 GBP = 103.89

കാശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് കമാൻഡോകൾക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

കാശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് കമാൻഡോകൾക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

ജമ്മു: കാശ്‌മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് എയർഫോഴ്സ് കമാൻഡോകൾ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. വടക്കൻ കാശ്‌മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഹാജിൻ പ്രദേശത്താണ് ലഷ്കർ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്.

എയർഫോഴ്സിൽ നിന്ന് പരിശീലനത്തിനെത്തിയ മിലിന്ദ് കിഷോർ, നിലേഷ്‌കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരരുടെ വെടിവയ്പിൽ സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ ജീവൻ വെടിയുകയായിരുന്നു.

ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ 13 ആർ.ആർ വിഭാഗവും സൈനികരും സംയുക്ത തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് രൂക്ഷമായ വെടിവയ്പാണ് ഉണ്ടായത്. എട്ട് ഭീകരരാണ് സംഘത്തിലുണ്ടായിരുന്നത്. പാകിസ്ഥാൻ പൗരനായ അബു മാസ്, കാശ്മീർ സ്വദേശിയായ നസറുള്ള മിർ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. മുൻപും ഇവർ ഭീകരാക്രമണം നടത്തിയിട്ടുണ്ടെന്നും വധിക്കാനായത് സുരക്ഷാസേനയുടെ വലിയ വിജയമാണെന്നും ജമ്മു കാശ്മീർ ഡി.ജി.പി എസ്.പി. വൈദ് പറഞ്ഞു,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more