1 GBP = 103.58
breaking news

കര്‍ണാടയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് പട്ടികയില്‍ മുന്‍തൂക്കം ലിംഗായത്തുകള്‍ക്ക്

കര്‍ണാടയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് പട്ടികയില്‍ മുന്‍തൂക്കം ലിംഗായത്തുകള്‍ക്ക്

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിലവിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തിയാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. കോണ്‍ഗ്രസിന്റെ 218 സ്ഥാനാര്‍ത്ഥികളില്‍ 42 പേര്‍ ലിംഗായത്ത് സമുദായക്കാരാണ്. സംസ്ഥാനത്ത് പത്ത് ശതമാനമാണ് ലിംഗായത്തുകളുടെ ജനസംഖ്യ. യുവാക്കള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 25-40 പ്രായപരിധിയിലുള്ള 24ഓളം പേര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വനിതാ പ്രാധാന്യം ഉറപ്പാക്കുന്നതിന് 15 വനിതാ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം ജനസംഖ്യയില്‍ 25 ശതമാനമുള്ള പട്ടികജാതിക്കാരില്‍ നിന്ന് 36 പേര്‍ക്ക് മാത്രമാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള മുസ്ലീം വിഭാഗക്കാരില്‍ നിന്ന് 15 പേര്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്.

സംസ്ഥാനത്ത് ഏതുവിധേനയും ഭരണം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി 82 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. ഈ മാസം എട്ടിന് 72 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. 224 അംഗ നിയമസഭയില്‍ 150ലധികം സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യം.

രാജ്യം ശ്രദ്ധിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മെയ് 12നാണ് വോട്ടെടുപ്പ്. മെയ് 15ന് വോട്ടെണ്ണല്‍ നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more