1 GBP = 104.16

സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് കുമാരസ്വാമിയും യെദിയൂരപ്പയും

സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് കുമാരസ്വാമിയും യെദിയൂരപ്പയും

ബംഗളൂരു: കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് സർക്കാറുണ്ടാക്കാൻ സമയം അനുവദിച്ച് ഗവർണർ. രാജ്ഭവനിൽ കൂടിക്കാഴ്ച നടത്താനെത്തിയ ബി.ജെ.പി നേതാക്കൾക്കാണ് ഗവർണർ ഇക്കാര്യം ഉറപ്പ് നൽകിയത്. ഇതിന് പിന്നാലെ കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കാൻ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി രാജ്ഭവനിലെത്തിയിട്ടുണ്ട്.

വൈകീട്ട് അഞ്ചരക്ക് ഗവർണറെ കാണാൻ കുമാരാസ്വാമി അനുവാദം ചോദിച്ചിരുന്നു. എന്നാൽ ഇതിന് മുമ്പ് ബി.ജെ.പി നേതാക്കൾക്ക് തന്നെ സന്ദർശിക്കാൻ ഗവർണർ അനുവാദം നൽകി. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ തൻറെ രാജിക്കത്ത് ഗവർണർക്ക് കൈമാറി. സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസിന്‍റെ വാഗ്ദാനം സ്വീകരിക്കുന്നതായി ജെ.ഡി.എസ് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു

അതേസമയം, പി.സി.സി അധ്യക്ഷൻ ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃത്വത്തിന് ഗവർണറുടെ വസതിയിലേക്ക് പ്രവേശനം അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് സിദ്ദരാമയ്യ രാജി സമർപിക്കാനായി രാജ്ഭവനിലെത്തിയത്. ഉപാധിരഹിത വാഗ്ദാനമാണ് ജനതാദളിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ജെ.ഡി.എസിന് തീരുമാനിക്കം. വൈകീട്ട് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമെ അന്തിമ തീരുമാനത്തിലെത്തുകയുള്ളു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more