കുഞ്ഞു തൈമൂറിനൊപ്പമുള്ള ആദ്യചിത്രങ്ങള്‍ പുറത്തുവിട്ട് കരീന


കുഞ്ഞു തൈമൂറിനൊപ്പമുള്ള ആദ്യചിത്രങ്ങള്‍ പുറത്തുവിട്ട് കരീന

കുഞ്ഞു തൈമൂറിനൊപ്പമുള്ള ആദ്യ ചിത്രങ്ങള്‍ കരീനാ കപൂര്‍ ഖാന്‍ പുറത്തുവിട്ടു. തൈമൂര്‍ അലിഖാന്‍ പട്ടൗഡി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളാണ് കരീന ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

അറബിയില്‍ തൈമൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഇരുമ്പ് എന്നാണ്. മദ്ധ്യേഷ്യയിലെ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമൂര്‍ എന്ന പേരുണ്ടായിരിക്കുന്നത്.

പട്ടൗഡി കുടുംബത്തില്‍ തൈമൂറിനെ കാത്തിരിക്കുന്നത് രാജകീയ സൗകര്യങ്ങള്‍ തന്നെയാണ്. തൈമൂറിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത റോയല്‍ നഴ്സറിയാണ് ഏറ്റവും വലിയ ആകര്‍ഷണം. റിതോഷി അരോരയാണ് ഡിസൈനര്‍. അച്ഛന്‍ സെയ്ഫിന്റെ നേതൃത്വത്തിലായിരുന്നു എല്ലാം.

വെള്ളയാണ് തൈമൂറിന്റെ റൂമിനെ മനോഹരമാക്കുന്നത്. വെള്ള നിറത്തില്‍ തന്നെയുള്ള തൊട്ടിലില്‍ പട്ടൗഡി കുടുംബത്തിന്റെ രാജകീയ മുദ്രയും രേഖപ്പെടുത്തിയിട്ടുണ്ട്. സൗത്ത് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ രാവിലെ ഏഴരയ്ക്കായിരുന്നു കരീന കുഞ്ഞിന് ജന്മം നല്‍കിയത്. അടുത്ത ദിവസം ഇരുവരേയും സ്വീകരിക്കാന്‍ പട്ടൗഡി കൊട്ടാരം തയ്യാറായി കഴിഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates