കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ്,തൈമുര്‍ അലി ഖാന്‍ പട്ടൗടി എന്നാണ് കുഞ്ഞിന്റെ പേര്


കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ്,തൈമുര്‍ അലി ഖാന്‍ പട്ടൗടി എന്നാണ് കുഞ്ഞിന്റെ പേര്

താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ്. തൈമുര്‍ അലി ഖാന്‍ പട്ടൗടി എന്നാണ് കുഞ്ഞിന്റെ പേര്. സുഹൃത്തും സംവിധായകനുമായ കരണ്‍ ജോഹറാണ് ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. മുംബൈയിലെ ബ്രച്ച് കാന്‍ഡി ആശുപത്രിയില്‍ രാവിലെ ഏഴിനായിരുന്നു സുഖപ്രസവം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

2011ല്‍ ആയിരുന്നു കരീന–സെയ്ഫ് വിവാഹം. അമൃത സിംഗില്‍ നിന്ന് വിവാഹമോചിതനായ ശേഷമായിരുന്നു സെയ്ഫ് കരീനയെ വിവാഹം ചെയ്തത്. സെയ്ഫ്–അമൃത ബന്ധത്തില്‍ സാറ, ഇബ്രാഹീം എന്നീ കുട്ടികളുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 267